മൊബൈൽ ക്യാമറയിൽ സിനിമ ഒരുക്കാൻ സനൽകുമാർ ശശിധരൻ

0
501

നിധിൻ.വി.എൻ

പൂർണമായും മൊബൈൽ ഫോൺ ക്യാമറയിൽ ഒരു സിനിമ ചെയ്യാൻ പോകുന്നു എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സനൽകുമാർ ശശിധരൻ.  ഒരാൾപ്പൊക്കം, ഒഴിവുദിവസത്തെ കളി, സെക്സി ദുർഗ എന്നീ ചിത്രങ്ങളാണ് സനലിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്.
തന്റെ പുതിയ ചിത്രത്തിൽ ക്യാമറാമാൻ ഉണ്ടാവില്ലെന്ന് സനൽ പോസ്റ്റിൽ പറയുന്നു.

“ഒരിഞ്ചു വലിപ്പം ഇല്ലാത്ത സെൻസറാണ് മൊബൈലിനുള്ളത്, അതുകണ്ടു തന്നെ കേരളത്തിലെ സിനിമാ വികസന മന്ത്രാലയവും, കോർപ്പറേഷനും സിനിമയായി അംഗീകരിക്കില്ല. തിയേറ്ററുകൾക്ക് അത്തരം വിവേചനങ്ങളൊന്നുമില്ല, പ്രോജക്ട് ചെയ്യാൻ കഴിയുമെങ്കിൽ സിനിമയാണ്. പ്രേക്ഷകർക്കും അങ്ങനെ തന്നെ. ആസ്വാദ്യമെങ്കിൽ അവർ കയ്യടിക്കും അല്ലെങ്കിൽ തെറിപറയും. അതിനാൽ പൂർത്തിയായ ഉടൻ തിയേറ്ററിൽ എത്തിക്കും”
– എന്ന് സനൽകുമാർ തന്റെ പോസ്റ്റിൽ കുറിക്കുന്നു.

മൊബൈൽ ക്യാമറയിൽ പൂർണമായും ഒരു സിനിമ ഒരുക്കാനാകുമോ? ചോദ്യം കേട്ട് നെറ്റി ചുളിക്കാൻ വരട്ടെ. സ്റ്റീവൻ സോഡർബെർഗ് ഒരുക്കിയ സൈക്കോളജിക്കൽ ഹൊറർ – ത്രില്ലർ വിഭാഗത്തിൽ പെടുന്ന Unsane (2018) പൂർണമായും മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ചതാണ്.  iPhone 7 Plus ആണ് ഷൂട്ടിനായി ഉപയോഗിച്ചത്.

മലയാളത്തിൽ ഇത്തരമൊരു പരീക്ഷണം ഇതാദ്യമാണ്. സനൽകുമാർ ശശിധരന്റെ പുതിയ ചിത്രം യാഥാർഥ്യമാകുന്നതോടെ നിരവധി പേർ തങ്ങളുടെ സിനിമാ സങ്കല്പങ്ങൾക്ക് നിറമേകുമെന്ന് കരുതാം.

LEAVE A REPLY

Please enter your comment!
Please enter your name here