ആരാധകർക്കായി സർപ്രൈസ് ബോണസ് ട്രെയ്‌ലറുമായി സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി.

0
299
minnal murali

സിനിമ

ടോവിനോ തോമസ് നായകനായി ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രം മിന്നൽ മുരളി ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നു. സൂപ്പർഹീറോ ലോകത്തിലേക്ക് എത്തിനോക്കുന്ന മിന്നൽ മുരളിയുടെ ബോണസ് ട്രെയിലറുമായി നെറ്റ്ഫ്ലിക്സ് ആരാധകരെ അത്ഭുതപ്പെടുത്തി മുന്നേറുന്നു. നെറ്റ്ഫ്ലിക്സിൽ വരാനിരിക്കുന്ന സൂപ്പർഹീറോ ചിത്രമായ മിന്നൽ മുരളിയുടെ ട്രെയ്‌ലർ രാജ്യത്തുടനീളം റെക്കോർഡുകൾ തകർത്ത് പ്രേക്ഷകഹൃദയങ്ങൾ കവർന്നുകൊണ്ടിരിക്കുകയാണ്. മിന്നൽ ശക്തിയും തുടർന്നുള്ള സൂപ്പർ ഹീറോ പരിവേഷവും, സൂപ്പർ ഹീറോ ലോകവും തുടങ്ങിയ പുത്തൻ കാഴ്‍ചകൾ ആണ് ട്രെയ്‌ലർ നൽകുന്നത്. ഇന്ന് റിലീസ് ചെയ്ത ട്രെയിലർ ആബാലവൃദ്ധം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുകയും, കാത്തിരുന്നു ആഘോഷമാക്കുവാൻ ഒരു തികഞ്ഞ ക്രിസ്മസ് അവധിക്കാല ചിത്രമാക്കി മാറുമെന്നാണ് ട്രെയ്‌ലർ സൂചനകൾ. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഡബ്ബ് ചെയ്താണ് ചിത്രം മലയാളത്തിൽ പ്രീമിയർ ചെയ്യുന്നത്. ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, അജു വർഗീസ് എന്നിവർക്കൊപ്പം ‘മിന്നൽ മുരളി’ എന്ന അമാനുഷികനായി ടൊവിനോ തോമസ് അഭിനയിക്കുന്നു ഈ സൂപ്പർ ഹീറോ ചിത്രത്തിൽ. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് (സോഫിയ പോൾ) നിർമ്മിച്ച് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഈ സൂപ്പർ ഹീറോ ചിത്രം 2021 ഡിസംബർ 24-ന് നെറ്റ്ഫ്ലിക്സിൽ മാത്രമായി ലോകമെമ്പാടും പ്രീമിയർ ചെയ്യും. ട്രെയിലറിനോടുള്ള പ്രതികരണത്തിൽ എനിക്ക് അതിയായ സന്തോഷവുമുണ്ട്, ട്രെയിലറിനെ കുറിച്ച് സംവിധായകൻ ബേസിൽ ജോസഫ് പറഞ്ഞു. ചിത്രത്തെ കാത്തിരിക്കുന്ന ആരാധകർക്കായി ഞങ്ങൾ ഒരുക്കിയ ഫാന്റസി ലോകത്തെ കുറിച്ചുള്ള സൂചനകൾ ആയാണ് ഇത് റിലീസ് ചെയ്യുന്നത്. പ്രേക്ഷകർക്ക് നല്ലൊരു സിനിമ നൽകാനും സിനിമയിലൂടെ അവരെ രസിപ്പിക്കാനുമാണ് ഞങ്ങളുടെ ശ്രമം. ബോണസ് ട്രെയിലറിലൂടെ പ്രേക്ഷകർക്ക് കൗതുകമുണ്ടാകുമെന്നും സിനിമ കാണുന്നതിൽ അവർ ആവേശഭരിതരാണെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ നിർമ്മാതാവ് സോഫിയ പോൾ, “മിന്നൽ മുരളിയെ ഒരു നല്ല സിനിമയും എല്ലാവർക്കും വേണ്ടിയുള്ള ഒരു ഫാമിലി എന്റർടെയ്‌നറും ആക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കഥയ്‌ക്കൊപ്പം, അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച അഭിനേതാക്കൾ ആണ്, അവരുടെ കഠിനാദ്ധ്വാനം തീർച്ചയയും ഫലം ചെയ്യും. ബോണസ് ട്രെയിലർ തീർച്ചയായും പ്രേക്ഷകരെ സിനിമയിലേക്ക് ആവേശഭരിതരാക്കും എന്നുറപ്പാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here