ശരണ്യ. എം
സ്വന്തമായ രണ്ട് സെന്റ് ഭൂമിയിൽ കൃഷി ചെയ്ത ശേഷം മരണപ്പെടുകയെന്ന ഒരു തമിഴ് കർഷക കുടുംബത്തിന്റെ ആഗ്രഹത്തിന്റെ കഥ പറയുന്ന ചിത്രം വെസ്റ്റേൺ ഗഡ്‌സ്നെ (മേർക്ക് തുടർച്ചിമലയ്) മാനാഞ്ചിറയിലെ നിറഞ്ഞ സദസ്സ് ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ജീവിതത്തിന്റെ നല്ല പാതിയും ഉടമയുടെ മണ്ണിൽ പണി ചെയ്ത് തീർത്തവന്റെ സ്വപ്ന സാഫല്യത്തിന്റെയും ജീവിതാവസാനത്തിൽ സ്വന്തമാക്കിയ അതേ മണ്ണിൽ വെറുമൊരു കാവൽക്കാരനൻ മാത്രമായി മാറേണ്ടി വരുന്നതിന്റെ തീവ്രമായ മനോദു:ഖവും സിനിമയിൽ കാണാം. പ്രകൃതിയേയും സഹജീവികളേയും മനുഷ്യനേയും വളരെ മനോഹരമായ രീതിയിൽ സ്വാഭാവികത ഒട്ടും ചോർന്ന് പോകാതെ അവതരിപ്പിച്ച ചിത്രം,
ലെനിൻ ഭാരതിയുടെ സംവിധാന മികവിൽ പ്രശസ്ത തമിഴ് നടൻ വിജയ് സേതുപതിയാണ് നിർമ്മിച്ചത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പൊതുജനം കാണേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ജീവിതാവസ്ഥയാണ് സിനിമയിൽ അവതരിപ്പിച്ചതെന്ന് പൊതുജനങ്ങൾ അഭിപ്രായപ്പെട്ടു