‘ഇന്ത്യൻ ഗണിതശാസ്ത്രത്തിന്റെ ചരിത്ര’ത്തെ കുറിച്ച് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു.
ഡോ. പി.ടി.രാമചന്ദ്രൻ (വകുപ്പദ്ധ്യക്ഷൻ, ഗണിത വിഭാഗം, കാലിക്കറ്റ് സർവ്വകലാശാല) ആണ് പ്രഭാഷണം നടത്തുന്നത്. ഏപ്രിൽ 18 മുതൽ എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ കാലിക്കറ്റ് സർവ്വകലാശാല ഗണിത വിഭാഗം സെമിനാർ ഹാളില്‍ വെച്ചാണ് പരിപാടി.
ഇന്ത്യൻ ഗണിതം, മദ്ധ്യകാല കേരള ഗണിതം എന്നിവയുടെ സംഭാവനകളെ പ്രാഥമികമായി പരിചയപ്പെടുത്തുന്നതോടൊപ്പം, അതേ കാലയളവുകളിൽ ഇതര ദേശങ്ങളിലുണ്ടായ ഗണിതശാസ്ത്ര വികാസങ്ങളുമായി അവയെ താരതമ്യം ചെയ്യുകയും, ഈ വിഷയങ്ങളിൽ ഉണ്ടായി വന്നിട്ടുള്ള തെറ്റിദ്ധാരണകൾ നീക്കം ചെയ്യലുമാണ് പ്രഭാഷണങ്ങളുടെ ലക്ഷൃം. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഗണിതത്തിൽ താൽപര്യമുള്ളവർ എന്നിവര്‍ക്ക് പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്:
ഡോ. പി.ടി.രാമചന്ദ്രന്‍
9447791504