മണികര്‍ണ്ണിക – ദി ക്യൂന്‍ ഓഫ് ഝാന്‍സി

0
427

അഭിഷേക് അനില്‍കുമാര്‍

കഥാ പശ്ചാത്തലം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം. കഥയോ ഝാന്‍സി റാണിയുടെത്. ബ്രിട്ടീഷ് പട്ടാളം ഝാന്‍സി മുഴുവനും കീഴടക്കാന്‍ വന്നപ്പോഴും ധീരയായി സ്വന്തം കുഞ്ഞിനെയും കൊണ്ട് യുദ്ധ മുഖത്തേക്ക് ഇറങ്ങിചെന്ന് വീരമൃത്യുവരിച്ച ഇന്ത്യ കണ്ട ധീരവനിത. ആ കഥയാണ് മണികര്‍ണ്ണിക – ദി ക്യൂന്‍ ഓഫ് ഝാന്‍സി.

കഥ എഴുതിയത് വി. വിജയേന്ദ്ര പ്രസാദ്. അതെ, ബാഹുബലിയിടെയും ബാഗ് മില്‍കാ ബാഗിന്റെയും തിരക്കഥാകൃത്ത്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ നമ്മുടെ എസ്.എസ് രാജമൗലിയുടെ പിതാവ്. സംവിധാനം ചെയ്തത് രാധാകൃഷ്ണ ജഗര്‍ളമുടിയും പിന്നെ ബോളിവുഡ് നടി കങ്കണ റണൗറ്റും കൂടിയാണ്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കങ്കണയാണ്. ഒരു വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ഇന്ത്യകണ്ട മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടിയാകും മണികര്‍ണിക. നിര്‍മ്മാണം സീ സ്റ്റുഡിയോസും കമല്‍ ജൈനും കൂടി നിര്‍വ്വഹിച്ചിരിക്കുന്നു.

പ്രസൂണ്‍ ജോഷിയുടെ വരികള്‍ക്ക് ഈണം നല്‍കിയത് ബോളിവുഡിന്റെ മികച്ച കൂട്ടുകെട്ട് ഷങ്കര്‍-എഹ്‌സാന്‍-ലോയ് ആണ്. മികച്ച ഗാനങ്ങള്‍ പ്രതീക്ഷിക്കാം. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് രാമേഷ്വര്‍ ബഗത,് സൂരജ് ജഗ്റ്റപ് എന്നിവര്‍ ചേന്നാണ്. ക്യാമറ കൈകാര്യം ചെയ്തത് കിരണ്‍ ദ്യോഹന്‍സ,് ജ്ഞാന ഷേഖര്‍ എന്നിവരാണ്. ഒരു ദൃശ്യവിരുന്ന് ഈ ട്രെയിലറില്‍ തന്നെ നമുക്ക് കാണാന്‍ സാധിക്കും. കങ്കണയുടെ ഒരു ഇടവേളയ്ക്ക് ശേഷം വരുന്ന സിനിമയും കൂടിയാണ് മണികര്‍ണ്ണിക. മുമ്പ് അഭിനയിച്ച് ലോകം മുഴുവന്‍ പണം വാരിയ ‘ക്യൂന്‍’ എന്ന സിനിമ ഇപ്പോള്‍ സൗത്ത് ഇന്ത്യയില്‍ പല ഭാഷകളിലായി റിമേക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് മുഴുവനും ഇപ്പോള്‍ മണികര്‍ണ്ണികയ്ക്ക് പിന്നാലെയാണ്.

ട്രെയിലര്‍ റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴേക്കും 6 കോടിയിലധികം പ്രേക്ഷകര്‍ ഈ ദൃശ്യവിരുന്നിന് പാത്രമായി കഴിഞ്ഞു. മികച്ച വി.എഫ്.എക്‌സ്. കമ്പനിയായ പ്രൈം ഫോകസിന്റെ കൂടെ പ്രാണ സ്റ്റുഡിയോസും കൂടിചേര്‍ന്നാണ് ചിത്രത്തിലെ വിഷ്വല്‍ എഫക്റ്റ്‌സ് ഒരുക്കിയത്. എന്തായാലും ഒരു മികച്ച അനുഭവം തന്നെ ആയിരിക്കും എന്നത് നിശ്ചയം. ജനുവരി 25നാണ് റിലീസ്.

 

ട്രെയിലര്‍ കാണാം:

LEAVE A REPLY

Please enter your comment!
Please enter your name here