നിപ്പ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധിയും നീട്ടി. ജൂൺ 12നു മാത്രമേ സ്കൂളുകൾ തുറക്കുകയുള്ളൂ. കലക്ടർ അമിത് മീണയാണ് അവധി പ്രഖ്യാപിച്ചത്.
നേരത്തെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 12 വരെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. നിപ്പ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, വയനാട് ജില്ലയില്‍ പൊതുയോഗങ്ങള്‍, പൊതുചടങ്ങുകള്‍, പ്രകടനങ്ങള്‍ എന്നിവ താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് കലക്ടര്‍ എസ്.സുഹഎസ്.സുഹാസ് അറിയിച്ചു.