മലബാർ ക്രിസ്ത്യൻ കോളേജ് ക്വിസ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ് പ്രോഗ്രാം ചൊവ്വാഴ്ച്ച സംഘടിപ്പിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുമായി 65 ഓളം ടീമുകൾ പങ്കെടുത്ത പരിപാടിയിൽ ദുബായിലെ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും പങ്കാളികൾ ഉണ്ടായിരുന്നു. പ്രസ്തുത പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ഗോഡ് വിൻ സാമ്രാജ് ഉദ്ഘാടനം ചെയ്തു. മാനേജർ ജോസഫ് ഡാനിയൽ ഡോക്ടർ ഷീബ എന്നിവർ സംസാരിച്ചു. കോളേജ് ക്ലബ് അംഗങ്ങളായ വിഷ്ണു, ആദിത്യൻ, സിദ്ധാർത്ഥ് എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. ആദ്യ റൗണ്ടിൽ സമകാലിക വിഷയങ്ങളും പിന്നീട് ഇന്ത്യ കേരള സ്വാതന്ത്ര്യ സമര വിഷയങ്ങളും രാഷ്ട്രീയ കലാ സാഹിത്യ ചലച്ചിത്ര എന്നീ രംഗത്തുനിന്നും ചോദ്യങ്ങളുണ്ടായിരുന്നു. പരിപാടിയിൽ ചേന്ദമംഗല്ലൂർ എച്ച് എസ് എസിലെ അഞ്ചൽ ഒന്നാം സ്ഥാനവും ഗവൺമെൻറ് മുഹമ്മദ് ഒന്നാം സ്ഥാനവും ഗവൺമെൻറ് രാജാ കോട്ടയ്ക്കൽ സ്കൂളിലെ ടോം ജോസ് മുഹമ്മദ് ലുക്മാൻ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്ക. ബി ഇ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോടിലെ മാളവിക പി നായർ ഹനീന ഫാത്തിമ സി കെ മൂന്നാംസ്ഥാനവും നേടി. ക്വിസ് ക്ലബ് കൺവീനർ ഡോക്ടർ ശ്രീജിത് എം നായർ സമ്മാനം വിതരണം ചെയ്തു.