‘രാജയും പിള്ളേരും ഡബിള്‍ സ്‌ട്രോങ്ങല്ല, ട്രിപ്പിള്‍ സ്‌ട്രോങ്ങാണ്’: ‘മധുരരാജ’ ടീസറെത്തി

0
204

കാത്തിരിപ്പിന് വിരാമം. ‘മധുരരാജ’യുടെ ടീസറെത്തി. മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളും മാസ് രംഗങ്ങളുമാണ് ചിത്രത്തിന്റെ സവിശേഷത.

‘പോക്കിരിരാജ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ‘മധുരരാജ’ വിഷുവിന്‌ റിലീസിനെത്തും. അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ എന്നിങ്ങനെ നാലുനായികമാര്‍ ചിത്രത്തിലുണ്ട്. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സാണ് ‘മധുരരാജ’യുടെ മറ്റൊരു ആകര്‍ഷണം. നെടുമുടി വേണു, സിദ്ധിഖ്, സലീം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജയ്, ജഗപതി ബാബു, നരേന്‍, ധര്‍മജന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബിജു കുട്ടന്‍, പ്രിയങ്ക, സന്തോഷ് കീഴാറ്റൂര്‍ എന്നിങ്ങനെ വലിയൊരു താരനിരതന്നെയുണ്ട് ചിത്രത്തില്‍. 116 ദിവസം നീണ്ടുനിന്ന ഷെഡ്യൂളായിരുന്നൂ ചിത്രത്തിന്റേത്.

‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്നത്. പുലിമുരുകനുശേഷം വൈശാഖ്-ഉദയകൃഷ്ണ- പീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ‘മധുരരാജ’യ്ക്ക്. ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here