HomePHOTO STORIESഹോളണ്ടിലെ കുട്ടനാടൻ കാഴ്ചകൾ

ഹോളണ്ടിലെ കുട്ടനാടൻ കാഴ്ചകൾ

Published on

spot_img

ഫോട്ടോസ്റ്റോറി
എം എ ലത്തീഫ്

പ്രകൃതി സൗന്ദര്യവും വൈവിദ്ധ്യമാർന്ന സംസ്കാരങ്ങളും ചരിത്രവും തേടിയാണല്ലോ ഓരോ യാത്രയും. അതിൻ്റെ പൂർണ്ണതയാണ് യാത്രകളെ സഫലമാക്കുന്നത്. യൂറോപ്യൻ യാത്രയിലെ സ്ഥിരം കാഴ്ചകൾക്കപ്പുറത്തുള്ള വർണ്ണാഭമായ ഗ്രാമീണക്കാഴ്ചകൾ വേറിട്ട അനുഭവം സമ്മാനിക്കുന്നവയാണ്. മലയാളികളിൽ ഗൃഹാതുരത്വമുണർത്തുന്ന അത്തരമൊരു സന്ദർശനമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. സാധാരണയായി യൂറോപ്യൻ ഗ്രാമങ്ങളുടെ സൗന്ദര്യമെന്നാൽ സ്വിസ് ഗ്രാമങ്ങളുടെ വശ്യദൃശ്യങ്ങളാണ് ഏവർക്കും സുപരിചിതം. എന്നാൽ ഹോളണ്ടിലെ ഗ്രാമസൗകുമാര്യം നുകരുന്നതിനായി സാൻസ് നദീതീരത്തുള്ള സാൻസ് ഷാൻസ് (Zaanse Schans) എന്ന പച്ചപുതച്ച കൊച്ചുഗ്രാമത്തിലെത്തിയപ്പോൾ ലഭിച്ച കണ്ണിനു കുളിരേകുന്ന കാഴ്ചകളെ ഓർമ്മച്ചെപ്പിൽ നിന്നു പകർത്തുകയാണ്. പല ഭാഗങ്ങൾക്കും കുട്ടനാടൻ കാഴ്ചകളുമായി സാമ്യത തോന്നി.

The_arteria_photostory_MALatheef_Fairose beegum

സാൻഡം (Zaandam) പട്ടണത്തിൻ്റെ അയൽപ്രദേശമാണ് സാൻസ് ഷാൻസ് എന്ന ഗ്രാമം. ആംസ്റ്റർഡാം റെയിൽവേ സ്റ്റേഷനിൽ നിന്നു ഏകദേശം ഇരുപതു മിനുറ്റു കൊണ്ടു എത്താവുന്നയിടമാണ്. ഞങ്ങളുടെ പത്തു ദിവസത്തെ യൂറോപ്യൻ യാത്രാപാക്കേജിലെ പട്ടികയിൽ ഇതുപോലൊരു പ്രദേശം വേറെ ഉൾപ്പെട്ടിരുന്നില്ല. ചരിത്ര പ്രാധാന്യമുള്ള കാറ്റാടി യന്ത്രങ്ങളും മരം കൊണ്ടു നിർമ്മിച്ച വ്യതിരിക്തമായ ഹരിതവർണ്ണത്തിലുള്ള കൊച്ചുവീടുകളും കെട്ടിടങ്ങളും അതിനിടയിലൂടെ സസ്യജാലങ്ങളെയും പുൽക്കൊടി കളേയും തഴുകി ഒഴുകുന്ന തോടും എല്ലാം ചേർന്നുള്ള നല്ലൊരു ഗ്രാമാന്തരീക്ഷം. പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലും അവിടെ നീരൊഴുക്കു നിയന്ത്രിക്കുന്നതിനുള്ള ചിറകൾക്കൊപ്പം ആയിരക്കണക്കിനു കാറ്റാടിയന്ത്രങ്ങളും ഉണ്ടായിരുന്നതാണ്. നഗരവത്കരണത്തിൻ്റെ ഭാഗമായി ഭൂരിഭാഗവും ഒഴിവാക്കേണ്ടി വന്നു. യഥാർത്ഥത്തിൽ അന്നത്തെ പഴയ ഗ്രാമീണ കാഴ്ചകളെ പുന:സൃഷ്ടിയിലൂടെ ഇപ്പോൾ നിലനിർത്തിയിരിക്കുകയാണ്. സാൻസ്ട്രീക്കിലെ (Zaanstreek) വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്ന പഴയ വീടുകൾ ഇവിടെ എത്തിച്ചു പുനഃസ്ഥാപിക്കുകയായിരുന്നു. ഈ വശ്യമനോഹാരിത നുകരുന്നതിനായി സന്ദർശകർ ധാരാളമായി ഇവിടെ എത്തുന്നുണ്ട്. ഹോളണ്ടിലെ ആംസ്റ്റർഡാം, റോട്ടർഡാം പട്ടണക്കാഴ്ചകൾക്കു ശേഷമാണ് ഞങ്ങളുടെ സംഘം അവിടെയെത്തുന്നത്. അപ്പോൾ ചെറുതായി മഴ പെയ്തു തുടങ്ങിയിരുന്നു.

The_arteria_photostory_MALatheef_Fairose beegum

The_arteria_photostory_MALatheef_Fairose beegum

The_arteria_photostory_MALatheef_Fairose beegum

The_arteria_photostory_MALatheef_Fairose beegum

The_arteria_photostory_MALatheef_Fairose beegum

അനുപമമായ ഗ്രാമീണാന്തരീക്ഷം ആസ്വദിച്ചു കൊണ്ടു തോടിൻ്റെ അരികിലൂടെയുള്ള നടപ്പാതയിൽ കൂടി നടന്നു. ഇടയ്ക്കു ചെറിയ ചിറകൾ.. മറുകരയിലെത്താൻ ചെറിയ ആർച്ച് രൂപത്തിലുള്ള മരപ്പാലങ്ങൾ.. ചോക്കലേറ്റ്, ചീസ് എന്നിവ തത്സമയം ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനമാണ് തടാകത്തിൻ്റെ മറുകരയിൽ. വാങ്ങുന്നതിനു മുമ്പു രുചിച്ചു നോക്കി സ്വാദ് പരിശോധിക്കാനുള്ള അവസരവുമുണ്ട്. ഇതിനു പുറമേ കൈത്തറി, മരം കൊണ്ടു നിർമ്മിച്ച ക്ലാേക്കുകൾ, മരം കൊണ്ടുള്ള പൽച്ചക്രങ്ങൾ, വുഡൺ ഷൂ ഫാക്ടറി, ഓട്ടുപാത്ര നിർമ്മാണം, കൊക്കോ ലാബ്, ബേക്കറി തുടങ്ങി ഏഴോളം ഫാക്ടറികൾ നമുക്കു സന്ദർശിക്കാം. എല്ലാം ഒരു മ്യൂസിയം രൂപത്തിൽ ആണ് നടത്തുന്നത്. ഷൂ ഉണ്ടാക്കാൻ ഭാരം കുറഞ്ഞ മരമാണ് ഉപയോഗിക്കുന്നത്. വിൽപ്പനയ്ക്കു വെച്ചവയിൽ ഡയമണ്ട് പതിച്ച ഷൂകളും ഉണ്ടായിരുന്നു. മരം കൊണ്ടു നിർമ്മിച്ച മഞ്ഞ നിറത്തിലുള്ള ഭീമൻ ഷൂ, ആ ഫാക്ടറിക്കു മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ മ്യൂസിയങ്ങൾ ആ പ്രദേശത്തിൻ്റെ ചരിത്രപരവും സാംസ്കാരികവും പ്രാദേശികവുമായ ശേഖരങ്ങളിലൂടെ അവിടത്തെ ആവാസവ്യവസ്ഥയുടേയും വ്യവസായങ്ങളുടേയും പൈതൃകത്തെയാണ് അടയാളപ്പെടുത്തുന്നത്. ഏതൊരു നാടിൻ്റേയും ചരിത്രത്തെ കുറിച്ചു നമുക്കു മണിക്കൂറുകളോളം സംസാരിക്കാം. എന്നാൽ കഥകളിലൂടെ പുന:രവതരിപ്പിച്ചു കൊണ്ടുള്ള ദൃശ്യങ്ങളിലൂടെയും അതിൻ്റെ വിവരണങ്ങളിലൂടെയും അവയെ രുചിച്ചറിഞ്ഞും ലഭിക്കുന്ന അറിവ് കൂടുതൽ യാഥാർത്ഥ്യബോധമുള്ളതായിരിക്കുമല്ലോ. അതിനുള്ള അവസരം സാൻസ് മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കൾ ഉല്പന്നമായി മാറുന്നതുവരെയുള്ള ഉല്പാദനക്രമങ്ങൾ മനസ്സിലാക്കാനാവും.

The_arteria_photostory_MALatheef_Fairose beegum

The_arteria_photostory_MALatheef_Fairose beegum

The_arteria_photostory_MALatheef_Fairose beegum

The_arteria_photostory_MALatheef_Fairose beegum

The_arteria_photostory_MALatheef_Fairose beegum

The_arteria_photostory_MALatheef_Fairose beegum

പച്ചപ്പിൻ്റെ നടുവിൽ കാറ്റാടി യന്ത്രങ്ങൾ മനോഹരമായി സ്ഥാപിച്ചിട്ടുണ്ട്. എല്ലാം പ്രവർത്തിക്കുന്നവയാണ്. കാറ്റിൻ്റെ ശക്തിക്കനുസരിച്ചു ചിറകുകൾ കറങ്ങുമ്പോൾ അതിന്നനുസൃതമായി പ്രവർത്തിക്കുന്ന മരം കൊണ്ടുണ്ടാക്കിയ വലിയ പൽച്ചക്രങ്ങൾ.. പുറംകാഴ്ചയിൽ പ്രശാന്തമായതും തെളിഞ്ഞതുമായ മനോഹര ഫ്രെയിമുകൾ ആണ്. അതിനകത്ത് കഠിനമായ പ്രക്രിയകളാണ് നടക്കുന്നത്. മർമ്മരത്തോടെ അധ്വാനിക്കുന്ന മരനിർമ്മിതികൾ.. മരം മുറിക്കൽ, എണ്ണ ഉല്പാദനം, നിറക്കൂട്ടുകൾ ഉണ്ടാക്കൽ, സുഗന്ധദ്രവ്യങ്ങൾ ഉൾപ്പെടെ പൊടിക്കുന്നത് തുടങ്ങി വിവിധ പ്രവർത്തനങ്ങൾ കാറ്റാടിയന്ത്രം കൊണ്ടു നടത്തുന്നുണ്ട്. നമ്മുടെ നാട്ടിൻപുറത്തെ പാടങ്ങളിൽ വെള്ളം തേവിക്കളയുന്നതിനു ചിലയിടങ്ങളിൽ ഉപയോഗിച്ചിരുന്ന കാലുകൊണ്ടു ചവിട്ടുന്ന ചെറിയ മരയന്ത്രങ്ങൾ ഇവിടെയുമുണ്ട്. സാൻസ് ഷാൻസിൽ ഇവയെല്ലാം ചരിത്രസൂക്ഷിപ്പുകളായി സംരക്ഷിക്കുകയാണ്. ചുറ്റുഭാഗവും കാണുന്നതിനായി ഒരു വാച്ച് ടവറും ഉണ്ട്. വിശദമായി നടന്നു കാണണമെങ്കിൽ ചിത്രസമാനമായ സവിശേഷ കാഴ്ചകൾ ഇനിയും ഒട്ടേറെ ബാക്കിയുണ്ടെങ്കിലും സമയം ഞങ്ങൾക്കു പരിമിതിയായി. ചുറ്റുഭാഗങ്ങൾ കാണാൻ സൈക്കിളുകൾ ലഭ്യമായിരുന്നു. ലാൻ്റ്സ്കേപ്പ് ഫോട്ടോകൾക്കു വലിയ സാദ്ധ്യതയുള്ള പ്രദേശമാണിത്.

തോട്ടിൽ വെള്ളക്കൊക്കൻ കുളക്കോഴികൾ (Eurasian coot) സ്വച്ഛമായി നീന്തിത്തുടിക്കുന്നുണ്ടായിരുന്നു. സന്ദർശകരുടെ സാമീപ്യമൊന്നും അവയെ അലട്ടുന്നില്ലായിരുന്നു. പുൽമേടുകളിൽ ആടുകളും പശുക്കളും മേയുന്നു. അവിടെ നിന്നു മടങ്ങുമ്പോഴും മൂടിക്കെട്ടിയ അന്തരീക്ഷത്തിനു കാര്യമായ മാറ്റമുണ്ടായിരുന്നില്ല. എങ്കിലും ദൃശ്യവസന്തത്തിൻ്റെ ആസ്വാദനത്തിനു അതൊന്നും തടസ്സമായില്ല.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Latest articles

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ...

More like this