മായാനദിക്കും ‘ഉയരെ’

0
222

സുരേഷ് നാരായണൻ

ടോവിനോയുടെ കരിയറിലെ വഴിത്തിരിവായിരുന്നു മായാനദി. ‘തീവണ്ടി’ പോലെ മുന്നോട്ടു കുതിക്കുന്ന ആ കരിയറിൽ ലൂക്കാ ഒരു പ്രധാനപ്പെട്ട സ്റ്റേഷൻ തന്നെയാണ്!

പ്രണയത്തിൻറെ പൊക്കിൾക്കൊടിപോലെ art content. അതിന്റെ മറുപിള്ളയായി investigation story -യും. അങ്ങനെ മനോഹരമായ ഒരു ബ്ലെൻഡ് ആണ് ലൂക്ക.

‘മുഹബത്ത് ടു മൗത്ത്’ (मौत) പല വിഖ്യാത സംവിധായകരും പയറ്റിയിട്ടുള്ള ഫോർമുല തന്നെയാണ്. തൻറെ രക്തവും മാംസവും തന്നെ സംവിധായകൻ ഈ സിനിമയ്ക്കായി നൽകിയിരിക്കുന്നതായി കാണാം.

Art is the asylum for the protegonist.
കലയിലൂടെ കലാപങ്ങൾ തന്നെ അയാൾ സൃഷ്ടിക്കുന്നുണ്ട്. മഴ പോലെ അയാളുടെ നെഞ്ചിലേക്ക് പെയ്യുന്ന നീഹാരിക. ബയോളജിയെക്കാൾ ഉപരി കെമിസ്ട്രി ആണ് അതിൻറെ ‘കാതൽ!’ It’s a treat to watch them loving!

രക്തബന്ധങ്ങളുടെ ഹിപ്പോക്രസിയെ സിനിമ കണക്കറ്റ് വിമർശിക്കുന്നുമുണ്ട്. വ്യത്യസ്തമായ ഈ പേജുകൾ എല്ലാം അതിവിദഗ്ധമായി ഇതിന്റെ സാങ്കേതിക വിദഗ്ധർ തുന്നിക്കൂട്ടിയിരിക്കുന്നു.
കലാ, സംഗീത സംവിധായകർ തീർച്ചയായും ഓവർടൈം വർക്ക് ചെയ്തിട്ടുണ്ട്! ‘നീയില്ലാ നേരം’ എന്ന പാട്ട് ഒരു മാസ്റ്റർപീസ് തന്നെയാണ്. ജനൽപ്പാളികളിലെ മഴപോലെ അത് ഫ്രെയിമുകളെ കുളി(ർ)പ്പിക്കുന്നു!

A must watch for any art lover!

LEAVE A REPLY

Please enter your comment!
Please enter your name here