ലോഹിതദാസ് സ്മരണയില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്

0
843

ലോഹിതദാസ് സ്മരണാര്‍ത്ഥം വണ്‍ ബ്രിഡ്ജ് മീഡിയ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ രണ്ടാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ജൂലൈ 28,29 തിയ്യതികളിലായി പാലക്കാട് ഒറ്റപ്പാലത്ത് വെച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ലോഹിതദാസ് എന്ന മഹാ പ്രതിഭയ്ക്ക് മലയാള സിനിമാ ലോകം നല്‍കാന്‍ മറന്ന സ്മരണകള്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യപടിയെന്നോണമാണ് ഇത്തവണ ഫെസ്റ്റ് ഒരുങ്ങുന്നത്.

ബെസ്റ്റ് ഷോര്‍ട്ട് ഫിലിം, ബെസ്റ്റ് സെക്കന്റ് ഷോര്‍ട്ട് ഫിലിം, ബെസ്റ്റ് ഡയറക്ടര്‍, ബെസ്റ്റ് സ്‌ക്രിപ്റ്റ് റൈറ്റര്‍, ബെസ്റ്റ് ആക്ടര്‍, ബെസ്റ്റ് ആക്ട്രസ്സ് തുടങ്ങി 12-ഓളം വിവിധ വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. 30 മിനിറ്റുവരെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകളാണ് മത്സരത്തിനായി ക്ഷണിച്ചിട്ടുള്ളത്. ഷോര്‍ട്ട് ഫിലിം അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂലൈ 15.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9048121533, 8547646479, 9947006916, 9539377979

 

LEAVE A REPLY

Please enter your comment!
Please enter your name here