സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
പന്ത്രണ്ടാം ക്ലാസ് ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് ആറുമാസമാണ് കാലാവധി. ജൂലൈ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. പഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്‌സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും.
അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. തപാലില്‍ വേണ്ടവര്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.src.kerala.gov.in, www.srccc.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.