ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന കുട്ടിമാമയുടെ ട്രെയിലറെത്തി

0
192

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് ‘കുട്ടിമാമ’. ചിത്രത്തിന്റെ ട്രെയിലര്‍ പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു. വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിട്ടയേര്‍ഡ് പട്ടാളക്കാരനായാണ് ശ്രീനിവാസനെത്തുന്നത്. പട്ടാളക്കഥകള്‍ പറഞ്ഞു നടക്കുന്ന സ്ഥിരം പട്ടാളക്കാരനായാണ് ശ്രീനിവാസനെത്തുന്നത് എന്നാണ് സൂചന.

ചിത്രത്തില്‍ നായികമാരായി മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് എത്തുന്നത്. മീര വാസുദേവിന്റെ തിരിച്ചു വരവ് കൂടിയാണ് ചിത്രം. വി. എം. വിനുവിന്റെ മകന്‍ വരുണാണ് ഛായാഗ്രഹണം. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിനായി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വലിയൊരു താരനിരയുണ്ട് ചിത്രത്തില്‍

LEAVE A REPLY

Please enter your comment!
Please enter your name here