ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന കുട്ടിമാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

0
171

ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കുട്ടിമാമ. ഗോകുലം ഗോപാലൻ നിർമ്മിച്ച് വി.എം. വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ദിലീപ് തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ഷെയർ ചെയ്തത്.

Wishing all the very best to entire cast and crew of #Kuttimama

Posted by Dileep on Sunday, April 14, 2019

മീര വാസുദേവും, ദുർഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ രണ്ട് നായികമാർ. തന്മാത്ര എന്ന ബ്ലെസ്സി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവ് നീണ്ട ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരുന്ന ചിത്രമാണ് കുട്ടിമാമ. മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വി.എം. വിനുവിന്റെ മകൻ വരുണാണ് ചായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീത സംവിധായകൻ രാജാമണിയുടെ മകൻ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു. ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് കുട്ടിമാമ. ഒരു വലിയ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. വിശാഖ്, നിർമ്മൽ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാർ, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവൻ റഹ്മാൻ, സയന, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് മറ്റു വേഷങ്ങളിൽ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here