ഫഹദും കൂട്ടുകാരും പുതിയ ചിത്രവുമായി എത്തുന്നു

0
409

ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് പുതിയ സിനിമാ നിർമ്മാണ കമ്പനി തുടങ്ങുന്നു. Working Class Hero എന്ന് പേര് നല്‍കിയ സിനിമ കമ്പനിയുടെ ആദ്യ സിനിമ “കുംബളങ്ങി നൈറ്റ്സ്‌” നിര്‍മ്മിക്കുന്നത് Fahadh Faasil and Friends ന്‍റെ പങ്കാളിത്തതോട് കൂടിയാണ്. നസ്രിയ നാസിം ആണ് സഹനിര്‍മാതാവ്.

ശ്യാം പുഷ്ക്കരന്റെ രചനയില്‍  മധു സി നാരായണന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഷെയിൻ നിഗം, സൗബിൻ ഷാഹിർ , ശ്രീനാഥ്‌ ഭാസി , മാത്യു തോമസ്‌ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളുമായി എത്തും. ഫഹദ്‌ ഫാസിൽ മറ്റൊരു പ്രധാന റോളിലും എത്തുന്നു.

ഫഹദ് – ദിലീഷ് കൂട്ടുകെട്ടില്‍ ഇറങ്ങിയ രണ്ടു സിനിമകളും റിയലിസത്തിന്റെ പുതു ഭാവുകങ്ങള്‍ പകര്‍ന്നവയായിരുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവക്ക് ശേഷമുള്ള കുംബളങ്ങി നൈറ്റ്സും മലയാളികള്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ദിലീഷ് പോത്തന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമ പ്രഖ്യാപിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here