ജേര്‍ണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

0
566

തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന മിഷന്‍ 14 ജില്ലകളിലേക്കും ജേര്‍ണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിക്കുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് 31 വരെ ആറ് മാസത്തേക്കാണ് പ്രോഗ്രാം. 2017-18 ല്‍ ജേര്‍ണലിസം ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവരാകണം അപേക്ഷകര്‍. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പ്രസ് ക്ലബ്ബ് നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സര്‍വ്വകലാശാലകള്‍ക്ക് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നി സ്ഥാപനങ്ങളില്‍ നിന്നും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയവരും ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും പ്രോഗ്രാമിന് അപേക്ഷിക്കാനാകും. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കുന്നതാണ്. പ്രോഗ്രാമിന് തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം സ്‌റ്റൈപ്പന്റായി 10000 രൂപയും യാത്രാബത്തയായി പരമാവധി 5000 രൂപയും നല്‍കും. അപേക്ഷകര്‍ 18നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 30 (2018 സെപ്റ്റംബര്‍ 1). തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനത്തിന് ശേഷം വിവിധ ജില്ലകളിലായിരിക്കും നിയമനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.kudumbashree.org/careers

LEAVE A REPLY

Please enter your comment!
Please enter your name here