HomeTHE ARTERIASEQUEL 52കൃഷ്ണകുമാർ മാപ്രാണം

കൃഷ്ണകുമാർ മാപ്രാണം

Published on

spot_imgspot_img

സമൂഹമാധ്യമങ്ങളിലൂടെ നമ്മുടെ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാമെന്നായതോടെ ഒട്ടേറെ പേർ എഴുത്തുകാരായി. അനവധി ഓൺലൈൻ മാസികകൾ ഉദയം ചെയ്തു. ഓൺലൈൻ മാസികകളിൽ അയയ്ക്കുന്നതെല്ലാം നിലവാരം നോക്കാതെ തന്നെ പ്രസിദ്ധീകരിക്കുന്ന നിലയും വന്നു.

അതിനിടയിൽ, കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും നൂതനമായ പാത വെട്ടിതുറന്നുകൊണ്ട്, സൃഷ്ടികളുടെ നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ട് കുറച്ച് ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ കണ്ടു. ആത്മ ഓൺലൈൻ അത്തരത്തിലുള്ള മികച്ച ഒരു കൾച്ചറൽ മാഗസിനായിട്ടാണ് എനിക്കനുഭവപ്പെട്ടത്. കഥകൾ, കവിതകൾ, ലേഖനങ്ങൾ, പുസ്തകപരിചയം, ഓർമ്മകൾ, കലാസാംസ്കാരിക രംഗത്തെ വാർത്തകൾ തുടങ്ങി നിരവധി പംക്തികൾ ആത്മ ഓൺലൈനിലൂടെ വായനയ്ക്കാർക്കായി പകർന്നു നൽകി. ഇപ്പോൾ, കലാസാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ വിവരങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിക്കുക എന്ന ആശയം കൂടി നടപ്പിലാക്കി വരുന്നത് ആ മേഖലയിലുള്ളവരെകുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായകരമാണ്. മറ്റു പ്രസിദ്ധീകരണങ്ങളൊന്നും കാണിക്കാത്ത ഈ ചുവടുവെപ്പിനെ അഭിനന്ദിക്കുന്നു.

കഥകൾക്കും കവിതകൾക്കും വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾക്കും പ്രാധാന്യം കൊടുത്തു കൊണ്ട് വെള്ളിയാഴ്ചകളിൽ പ്രസിദ്ധീകരിച്ചു വരുന്ന the arteria നിരവധി പുതിയ എഴുത്തുകാരെ വായനക്കാർക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ആർട്ടേറിയയിൽ പുസ്തകങ്ങളെ കുറിച്ചുള്ള വായന എന്ന പംക്തിയിൽ എനിക്കും അവസരം ലഭിച്ചതിലുള്ള സന്തോഷവും ഈയവസരത്തിൽ അറിയിക്കുന്നു. ”‘പാഠപുസ്തകത്തിലില്ലാത്ത ചരിത്രം” ലേഖന പരമ്പര ,‘ഗോത്രഭാഷാ കവിതകൾ, ,കാസർക്കോഡൻ ഗ്രാമമായ തൃക്കരിപ്പൂരിന്റെ കൗതുകപ്പഴമകൾ നിറഞ്ഞുതുളുമ്പിയ പൈനാണിപ്പെട്ടി, ,‘ഫോട്ടോസ്റ്റോറി’, കവികളെയും അവരുടെ കവിതകളെയും വിശകലനം ചെയ്യുന്ന ‘കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ.’ തുടങ്ങി, ആർട്ടേരിയയിൽ വന്ന പംക്തികൾ ഒക്കെയും വൈവിധ്യവും വിജ്ഞാനപ്രദമായിരുന്നു. the arteria യുടെ അമ്പതാം പതിപ്പ് പ്രസിദ്ധീകരിച്ച അവസരത്തിൽ, ആത്മഓൺലൈനിന് എല്ലാഭാവുകങ്ങളും നേരുന്നു. വ്യത്യസ്തവും വിജ്ഞാനവും പുതിയ പംക്തികളുമായി വായനാവസന്തം തീർക്കാൻ..അതിലേറെ, എല്ലാവരെയും ഒന്നിച്ചു നിർത്തികൊണ്ട് മികച്ചതിലും മികച്ചതാവാൻ ആത്മഓൺലൈനിന് സാധിക്കുമാറാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു .

കൃഷ്ണകുമാർ മാപ്രാണം
എഴുത്തുകാരൻ, തൃശ്ശൂർ

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this