ശാന്താദേവി അനുസ്മരണം നവം: 20 ന്

0
476

കോഴിക്കോട്: മലയാളനാടക-ചലച്ചിത്ര രംഗത്തെ നടിയായിരുന്ന കോഴിക്കോട് ശാന്താ ദേവിയുടെ എട്ടാം അനുസ്മരണ ദിനം മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ “നന്മ” യുടെ നേതൃത്വത്തിൽ നവംബർ 20 തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ടൌൺ ഹാളിൽ പ്രശസ്ത കവി പി കെ ഗോപി ഉൽഘാടനം ചെയ്യു . നാടകനടൻ മുഹമ്മദ്‌ പേരാന്പ്ര അനുസ്മരണ പ്രഭാഷണം നടത്തും. അനുസ്മരണപരിപാടികളുടെ ഭാഗമായി കലയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരന്മാരെ ആദരിക്കുന്നു . കുട്ട്യേടത്തി വിലാസിനി (നാടകം), സണ്ണി മാനുവൽ(സംഗീതം), ഇന്ദിരാദാസ്(നൃത്തം), അജയൻ കാരാടി (ചിത്രകല), നൃത്ത രംഗത്തെ സമഗ്രസംഭാവനക്ക് ഭിലായി യിൽനിന്ന് നൃത്ത്യസാധനദേശീയ അവാർഡ് ലഭിച്ച കലാമണ്ഡലം സത്യവ്രതൻ തുടങ്ങിയവർ ചടങ്ങിൽ ആദരിക്കപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here