എം.ബി.എ. പ്രവേശന പരീക്ഷയായ കെ-മാറ്റ് കേരള ഫെബ്രുവരി 17-ന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 31-ന് വൈകുന്നേരം അഞ്ചുവരെ നല്‍കാം. കുസാറ്റിന്റെ ആഭിമുഖ്യത്തത്തിലും പ്രവേശനമേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും kmatkerala.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
സംശയനിവാരണങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവേശന മേല്‍നോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍ : 0471-2335133, 8547255133