മഞ്ജുവാര്യരേയും സംഘത്തേയും രക്ഷപ്പെടുത്തി; മണാലിയിലെത്തിച്ചു

0
170

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ പ്രളയത്തില്‍ അകപ്പെട്ട നടി മഞ്ജുവാര്യരേയും സംഘത്തേയും രക്ഷപ്പെടുത്തി മണാലിയിലെത്തിച്ചു. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിനായി പോയ മഞ്ജു വാര്യരും സംഘവും ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങുകയായിരുന്നു.

മണാലിയില്‍ നിന്ന് 100കി.മി അകലെയുള്ള ചത്രയിലാണ് സംഘം കുടുങ്ങിയത്. 30അംഗങ്ങളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ മൂന്നാഴ്ചയായി ഇവര്‍ ഇവിടെ സിനിമാ ചിത്രീകരണത്തിലായിരുന്നു. എന്നാല്‍ കനത്തെ മഴയെയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് പ്രദേശത്തെക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെടുകയും പ്രദേശം ഒറ്റപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇന്നലെ മഞ്ജു സഹായഭ്യര്‍ത്ഥിച്ച് സഹോദരന്‍ മധു വാര്യരെ ബന്ധപ്പെട്ടു.

വിനോദ സഞ്ചാരത്തിനെത്തിയെ 200 പേരുടെ സംഘവും പ്രദേശത്ത് കുടുങ്ങിയിട്ടുണ്ടെന്നും ഇവര്‍ക്ക് സഹായമെത്തിക്കണമെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here