ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജൂണ് 12ന് കണ്ണൂർ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി, കോളേജ് തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധരചനാ മത്സരം നടത്തുന്നു. ബാലവേല വിരുദ്ധത പ്രമേയമാക്കി മലയാളത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. 12 ന് കണ്ണൂര്‍ കോടതി കോമ്പൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി 9946675122 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.