തരംഗമായി ‘കാമുകി’

0
687

കാമുകിയുടെ ട്രെയിലര്‍ റിലീസ് ചെയ്ത് നിമിഷ നേരം കൊണ്ടാണ് തരംഗമായത്. ട്രെയിലര്‍ റിലീസ് ചെയ്ത് ഒരു ദിവസത്തിനകം തന്നെ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബില്‍ വീഡിയോ കണ്ടത്. സ്‌റ്റൈലിനും ഇതിഹാസയ്ക്കും ശേഷം ബിനു എസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായാണ് കാമുകിയുടെ നില്‍പ്പ്.

അപര്‍ണ്ണ ബാലമുരളിയും അസ്‌കര്‍ അലിയുമാണ് കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നത്. അച്ചാമ്മ വര്‍ഗ്ഗീസ് എന്ന തലതെറിച്ച കോളേജ് വിദ്യാര്‍ത്ഥിയായാണ് അപര്‍ണ വെള്ളിത്തിരയില്‍ എത്തുന്നത്. ക്യാമ്പസ്സ് പ്രണയമാണ് സിനിമ.

മെയില്‍ റിലീസിനൊരുങ്ങുന്ന ചലച്ചിത്രം ഫസ്റ്റ് ക്ലാസ് മൂവീസിന്റെ ബാനറില്‍ ഉന്മേഷ് ഉണ്ണിക്കൃഷ്ണനാണ് നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. ഡൈന്‍ ഡേവിസ്, കാവ്യ സുരേഷ്, ബൈജു, ഡോക്ടര്‍ റോണിഡേവിഡ്, പ്രദീപ്‌കോട്ടയം, സിബി തോമസ്(തൊണ്ടിമുതല്‍ ഫെയിം), അക്ഷര കിഷോര്‍, റോസിലിന്‍, എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഛായാഗ്രഹണം റോവിന്‍ ബാസ്‌ക്കറും എഡിറ്റിംഗ് സുധി മാഡിസണുമാണ് നിര്‍വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here