കലാമുദ്ര പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 20, 21 തീയതികളിൽ കുട്ടികളുടെ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. കുട്ടികൾക്കായുള്ള ഒരു കൂട്ടം കുഞ്ഞു സിനിമകൾ പ്രദർശിപ്പിക്കുന്ന പരിപാടി പേരാമ്പ്ര ജി യു പി സ്കൂളിൽ വച്ച് നടക്കും.
ആദ്യ ദിവസം മോന, ഓൾഡ് മാൻ ആൻഡ് ദി സീ, മോഡേൺ ടൈംസ് എന്നീ സിനിമകളും രണ്ടാം ദിനം ബൈസിക്കിൾ തീവ്സ് എന്ന സിനിമയും പ്രദർശിപ്പിക്കാൻ ആദ്യ യോഗത്തിൽ തീരുമാനമായി. കുട്ടികൾക്കായി സിനിമാ മേഖലയിലെ നിരവധിപേർ ക്ലാസ്സുകളും അനുഭവങ്ങളും പങ്കുവയ്ക്കും.