‘കള’യിലെ കള നടീലുകൾ

1
559
athmaonline-kala-movie-review-sunitha-souparnika-thumbnail

ഡോ.സുനിത സൗപർണിക

‘കള’യിലെ അച്ഛനെ കുറിച്ചാണ്.

‘കള’യിലെ അച്ഛനെ ശ്രദ്ധിച്ചിരുന്നോ? പൂഴ്ത്തിവയ്പ്പുകളുടെ വൻസമ്പാദ്യമുള്ള ആ മനുഷ്യനെ? അയാളുടെ അലമാരയ്ക്കകം നോക്കിയിരുന്നോ? തനിയ്ക്കു മാത്രമായി കരുതിയ പണം, മദ്യം, ഓറഞ്ച്, കുരുമുളക്, തോക്ക്, ഒപ്പമുള്ളവരോടുള്ള സ്നേഹം.

ഇനി ‘കള’യിലെ മകനിലേക്ക്, ഷാജിയിലേക്ക്…
സ്വന്തം ‘കുന്തളിപ്പുകളെ’ അംഗീകരിക്കാനാവാത്ത, ഒപ്പമുള്ളവരുടെ ഇഷ്ടങ്ങളെ തന്റെ ഇഷ്ടത്തിലേക്ക് manipulate ചെയ്യാൻ ശ്രമിക്കുന്ന, എന്നാൽ ഇതൊന്നും വ്യക്തമായി തിരിച്ചറിയാത്ത ഒരു മകൻ. രവി എന്ന അച്ഛൻ നട്ടു നനച്ചു വളർത്തിയ കള.



athmaonline-kala-malayalam-movie-reviw-01

കള’യിലെ മറ്റൊരു അച്ഛനെ ശ്രദ്ധിച്ചിരുന്നോ?
ഷാജിയെന്ന അച്ഛനെ? ഇല്ലെങ്കിൽ ഷാജിയ്ക്കൊപ്പമുള്ള അപ്പു എന്ന കുഞ്ഞിനെ ഓർത്തു നോക്കൂ… കയ്യിൽ തോക്കുള്ള, തന്നെക്കാൾ അച്ഛൻ ബ്ലാക്കിയെന്ന വളർത്തുനായയെ സ്നേഹിക്കുന്നുവെന്നു പരാതിപ്പെടുന്ന, കരയുന്നത് വിലക്കപ്പെടുന്ന, ജാക്കി ചാൻ സിനിമകൾക്ക് മുൻപിൽ കുടിവയ്ക്കപ്പെടുന്ന അപ്പുവിനെ… ഷാജിയും ഒരു കള നട്ടു വളർത്തുകയാണ്, തീർത്തും നിഷ്ക്കളങ്കമായി…

‘കള’യിലെ മറ്റൊരു അച്ഛനെ ശ്രദ്ധിച്ചിരുന്നോ?
തേൻവരിക്ക ഇഷ്ടമുള്ള, ആവശ്യത്തിന് പണം കൊടുക്കാൻ മടിയില്ലാത്ത ഒരച്ഛനെ? ആ അച്ഛനെ കണ്ടില്ലെങ്കിലും ആ അച്ഛൻ വളർത്തിയ ഒരു മകളെ നിങ്ങൾ കണ്ടിരിക്കും. കരയുന്ന അപ്പുവിനെ തോളിലിട്ട് ആശ്വസിപ്പിക്കുന്ന, അവന്റെ വരകളും നിറങ്ങളും ആസ്വദിക്കുന്ന, ഉറങ്ങും മുൻപ് ‘ഗോഡ് ഓഫ് സ്മാൾ തിങ്‌സ്’ എന്നൊരു പുസ്‌തകം കയ്യിലെടുക്കുന്ന, നേരമില്ലായ്മകൾക്കിടയിലും ചിലങ്ക കെട്ടാനൊരു നേരം കണ്ടെത്തുന്ന, മാറാല കെട്ടി അസ്വസ്ഥമായ ചിന്തകൾക്കിടയിലും ‘magical weather’ നോക്കി നിൽക്കുന്ന, മറ്റൊരാളുടെ ചോര കണ്ടാൽ തനിയ്ക്കും നീറ്റലുണ്ടാവുന്ന, വിട്ടു കളയേണ്ടവയെ വിട്ടുകളയെന്ന് കണ്ണു കൊണ്ട് പറയുന്ന, തനിക്കു ചുറ്റുമുള്ള സകല മനുഷ്യരിലേക്കും കണ്ണെത്തിയ്ക്കുന്ന, തന്റെ ആവശ്യങ്ങൾ പറയാൻ മടി കാണിയ്ക്കാത്ത, ഉള്ളി പൊളിയ്ക്കുന്നത് ആയാലും, ഒരു break ആയാലും, ഒരു Hug ആയാലും അത് ചോദിച്ചു വാങ്ങുന്ന, ഒരു മകൾ.

സിനിമ അവസാനിയ്ക്കുന്ന ഭാഗം കൂടി ഒന്ന് ഓർമിച്ചെടുക്കൂ… അത്രയും കാലം കൊടുക്കാതിരുന്നത് എന്തൊക്കെയോ രവി എന്ന അച്ഛൻ തന്റെ മകന് കൊടുക്കാൻ ഒരുങ്ങുകയാണ്. വിദ്യ, അത്രയും കാലം കൊടുത്തിരുന്നത് എന്തോ പിൻവലിയ്ക്കാനും.

‘സഹാനുഭൂതി’ എന്ന ഒരു കുഞ്ഞു (വലിയ?) ചേരുവ മതിയല്ലേ, പാരന്റിങ്ങിനെ കലയാക്കാനും കളയാക്കാനും…

ഡോ.സുനിത സൗപർണിക
ഡോ.സുനിത സൗപർണിക


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here