ആസിഫ് അലി ചിത്രം ‘കക്ഷി അമ്മിണിപ്പിള്ള’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. ആസിഫ് ആദ്യമായി വക്കീല്‍ വേഷം ചെയ്യുന്ന ചിത്രമാണിത്. നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം റിജു രാജനാണ്.