സൗബിനും നിമിഷയും ഒന്നിക്കുന്ന ‘ജിന്ന്’; സംവിധാനം സിദ്ധാര്‍ത്ഥ് ഭരതന്‍

0
243

സൗബിന്‍ ഷാഹിറിനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജിന്ന്’. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ട സൗബിനും നിമിഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

രാജേഷ് ഗോപിനാഥാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും രാജേഷായിരുന്നു. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും, പ്രശാന്ത് പിള്ള സംഗീതവും, ഭവന്‍ ഷ്രീകുമാര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കും. ഡി ഫോര്‍ട്ടീന്‍ എന്റര്‍ടെയിന്‍മെന്റാണ് ജിന്നിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ഷൂട്ട് ഒക്ടോബറില്‍ തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here