പശ്ചിമഘട്ടത്തെയും അറബിക്കടൽത്തീരത്തേയും ബന്ധിപ്പിക്കുന്ന ആരാമ്പ്രം മലനിരകളുടെ മധ്യഭൂമികയിൽ നടക്കുന്ന ത്രിദിന ശാസ്ത്രാവബോധ ക്യാമ്പിലേക്ക് രജിസ്ട്രേഷന് ക്ഷണിക്കുന്നു.
ഡോക്യുമെന്ററി പ്രദർശനം, ശലഭനിരീക്ഷണയാത്ര, സംഗീത-നൃത്തക്കളരി, പുരാവസ്തുപഠനം, ചിത്രകലാശിബിരം, തത്ത്വചിന്താസദസ്സ്, വാനനിരീക്ഷണം, ശാസ്ത്രജ്ഞരുമായി സംവാദം, കാവ്യനിശ, ഭിഷഗ്വരസംവാദം, ഹിമാലയ യാത്രാനുഭവം എന്നിവയാണ് ക്യാമ്പിന്റെ ഉള്ളടക്കം.
പ്രമുഖ ഊർജതന്ത്രജ്ഞൻ ഡോ. ഇ. കൃഷ്ണകുമാറും (ബംഗളുരു സി വി രാമൻ ഇൻസ്റ്റിറ്റ്യൂട്ട്), ജീവശാസ്ത്രജ്ഞൻ ഡോ. ടി. വി. സജീവും (പീച്ചി വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്), ചിത്രകാരൻ കെ. കെ. മുഹമ്മദും ക്യാമ്പ് നയിക്കും.
നാമൂസ്, ശങ്കരനാരായണൻ. ബി, കെ. ടി. പദ്മകുമാരി, ഷാജിത അറ്റാശ്ശേരി, ഡോ. ആസാദ്, പ്രദീപ് ചെറിയാൻ, പി. വി. ശോഭ, മാനവ് സാജൻ, ഹരിഹരൻ സുബ്രഹ്മണ്യൻ, എൻ. എസ്. സജിത്ത്, ജസീറ സി. എം, ശരത് ചന്ദ്രബാബു, ഗോപകുമാർ പൂക്കോട്ടൂർ, ജാഫർ. പി, ക്ഷേമ. കെ. തോമസ്, ശ്രീവത്സൻ, റഷീദ് ഓടക്കൽ, ഡോ. കെ. വി. മുഹമ്മദ് കുഞ്ഞി, ഡോ. ഡി. കെ. ബാബു, ഇ. എം. ഹാഷിം, കെ. ഇ. എൻ, ഡോ. കെ. എം. അനിൽ, വി. വി. ഷാജു, മുസ്തഫ മുണ്ടപ്പാലം, മെഹജൂബ്. എസ്. വി, എ. കുഞ്ഞാലൻകുട്ടി, കെ. ടി. സക്കീർ ഭായ്, സൈല കലാമണ്ഡലം, ഡോ. കെ. മുത്തുലക്ഷ്മി, ദിലീപ് രാജ്, പ്രൊഫ. ജെയിംസ് കുര്യൻ, ഗീത ഗായത്രി, ഡോ. പി. കെ. ഹാരിസ്, ധക്കീർ ഹുസൈൻ, മൂസ ആനക്കച്ചേരി, മിർസ ഗാലിബ്, ഡോ. ഹബീബ്, ഡോ. അനിത ബാബു, കെ. ടി. റഹ്മാൻ തങ്ങൾ, ഡോക്ടർ ടി. ഫെമിന, ഡോ. അനീഷ് കുമാർ, ഡോ. ശ്രീജിത്ത്, ഡോ. അർഷദ്, ഡോ. മുന്നാസ്, ഡോ. സമീർ, ഡോ. റിസ്‌വാന, ഡോ. ഷഫ്‌നാസ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
റെസിഡൻഷ്യൽ ക്യാമ്പാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാവും പ്രവേശനം.
റൈസോം, നെടിയിരുപ്പ് ജി. ഡബ്ള്യു. യു. പി. സ്കൂൾ പി. ടി. എ, മൊറയൂർ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം, അരിമ്പ്ര ചേതന ഗ്രന്ഥാലയം, എൻ. എച്ച് കോളനി രോഹിത് വെമുല ലൈബ്രറി എന്നിവയുടെ സംയുക്തസംഘാടനത്തിലാണ് ക്യാമ്പ്.
രജിസ്ട്രേഷന് : 8589 030100, 9446 574007