ജയന് എന്ന മഹാനടനെ മറക്കാന്‍ മലയാളികള്‍ക്ക് സാധിക്കില്ല. അത്രമേല്‍ മലയാളികള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ ജയന് കഴിഞ്ഞിട്ടുണ്ട്. 1939 ജൂലൈ 25-ന് ജനിച്ച ജയന്‍ ജീവിച്ചിരുന്നെങ്കില്‍ 79 വയസ്സാകുമായിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ നാളെ ജയന്‍ സ്മൃതി കൊണ്ടാടുന്നു. കേരള ജയന്‍ ഫൗണ്ടേഷൻ, ജൂലൈ 25 ബുധനാഴ്ച വൈകുന്നേരം 4.30-ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ വെച്ച് ജയന്‍ സ്മൃതി നടത്തും. തുടര്‍ന്ന് നടക്കുന്ന പ്രസ്തുത ചടങ്ങില്‍ പിവി ഗംഗാധരനെയും, വിധു ബാലയെയും ആദരിക്കും