ജല്ലിക്കട്ട് : മനുഷ്യൻ എത്ര മനോഹരമായ മൃഗം

0
292
jallikkattu movie review

suresh narayanan

സുരേഷ് നാരായണൻ

കൈകൾക്ക് ഇടയ്ക്ക് മുൻകാലുകളെ ഓർമ്മ വരും;
സെറിബ്രൽ കോർട്ടെക്സ് രാസമാറ്റങ്ങളിലൂടെ
ആ പഴയ ഞരമ്പുകളെ തിരിച്ചുപിടിക്കും.

അവൻ മൃഗമായി മാറുകയായി.

Welcome to Jellikkettu..the boldest Malayalam film of our time !

കുളിക്കുകയാണെങ്കിൽ കടലിൽത്തന്നെ കുളിക്കണം ! അതാണീ സംവിധായകൻറെ ഫിലോസഫി. അതുകൊണ്ടായിരിക്കണം
ഒരു മദഗജത്തെപ്പോലെ പരമ്പരാഗത സിനിമയുടെ ഭൂമികകൾ ചവിട്ടിമെതിച്ചു കൊണ്ട് അതിർത്തിക്കപ്പുറത്തക്ക് ആർപ്പുവിളികളോടെ കുതിക്കാൻ അയാൾക്ക് കഴിയുന്നത്.



എന്തെല്ലാമാണ് ജെല്ലിക്കെട്ട് ?

ചിലപ്പോൾ സോ-കോൾഡ് ‘ആധുനിക മനുഷ്യൻറെ’ മുഖമടച്ച് കിട്ടുന്ന അടിയാണ്; ചന്തിയിൽ പഴുപ്പിച്ചുവെക്കുന്ന ചട്ടുകമാണ്!

ചിലപ്പോളത് ഒരിക്കലും അവസാനിക്കാത്തൊരു രാത്രിയാണ്.

മറ്റു ചിലപ്പോൾ നമ്മുടെ ഉള്ളിൽനിന്നു തന്നെ നാം കേൾക്കുന്ന കുളമ്പടികളാണ്..

തിരക്കഥയെപ്പറ്റിയോ ചായാഗ്രഹണത്തെപ്പറ്റിയോ സംഗീതത്തെ പ്പറ്റിയോ പ്രത്യേകം പ്രത്യേകം എടുത്തു പറയുന്നില്ല; സൗന്ദര്യമുള്ളവന്റെ അവയവങ്ങൾക്കൊന്നും അഭംഗിയുണ്ടാകേണ്ട കാര്യമില്ലല്ലോ?

(Spoiler alert !)
നബി :
( 1 )
സംവിധാനം ലിജോ ജോസ് പല്ലിശ്ശേരി എന്നല്ല അഴിഞ്ഞാട്ടം ലിജോ ജോസ് പല്ലിശ്ശേരി എന്നായിരുന്നു വെക്കേണ്ടിയിരുന്നത്!

(2) പോത്തിനെ കിണറ്റിൽ നിന്ന് വലിച്ചുകയറ്റുന്ന രംഗങ്ങളിൽ കുറച്ചുകൂടെ സൂക്ഷ്മത പുലർത്തിയിരുന്നെങ്കിൽ എന്നു തോന്നി. അതുപോലെ അന്ത്യരംഗങ്ങളിൽ ഊർദ്ധശ്വാസം വലിച്ചുകിടക്കുന്ന കിഴവൻറെ അടുത്ത് പ്രത്യക്ഷപ്പെടുന്ന പോത്ത് കാലന്റെ വരവിന്റെ പ്രതീകമാകുന്നതിൽ ഒരു ഔചിത്യക്കുറവ് അനുഭവപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here