കോഴിക്കോടിനെ മാലിന്യ മുക്തമാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ഒഡീസിയ ഫൂട്ട് വെയര്‍ നിര്‍മ്മിച്ച് പ്രഗ്‌നേഷ് സി.കെ. സംവിധാനം നിര്‍വ്വഹിച്ച ബോധവത്കരണ പരസ്യ ചിത്രമാണ് ‘ഇതിലെ’. രണ്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ‘ഇതിലെ’ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നു. കോഴിക്കോടിന്റെ മാത്രം തനത് പദ്ധതിയാണ് സീറോ വേസ്റ്റ് കോഴിക്കോട്. ഹരിത കേരളം മിഷന്റെയും, ശുചിത്വ മിഷന്റെയും, ജില്ലാ പഞ്ചായത്തിന്റെയും കൂട്ടായ്മയിലൂടെ കോഴിക്കോടിനെ മാലിന്യ മുക്ത ജില്ലയായി മാറ്റിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ കളക്ടര്‍ യു.വി. ജോസിന്റെ ഒരു സ്വപ്ന പദ്ധതി കൂടിയാണ് ഇത്. ഇതിന്റെ ഭാഗമായാണ് ശുചിത്വ സാക്ഷരത പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നതും.
സമൂഹത്തില്‍ മാലിന്യ സംസ്‌ക്കരണത്തെക്കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും ഓരോ വീട്ടിലും സ്ഥാപനത്തിലും പൊതു സ്ഥലങ്ങളിലും മാലിന്യ പരിപാലനം ഫലവത്തായി നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിന് സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച കര്‍മ്മ പരിപാടിയാണ് ശുചിത്വ സാക്ഷരത.
ജില്ലയിലെ 7 ലക്ഷത്തോളം വീടുകളിലെ ഒരാള്‍ വീതം, Preferably 10 വയസ്സിന് മുകളിലുള്ള ഒരു വിദ്യാര്‍ത്ഥി, അവരെ ശുചിത്വ ആരോഗ്യ കാര്യങ്ങള്‍ ഒരു വീഡിയോ പ്രോഗ്രാമിന്റെ സഹായത്തോടെ പഠിപ്പിക്കുക, ഏതാണ്ട് 8000 പരിശീലന പരിപാടിയിലൂടെ ജില്ലയിലെ മുഴുവന്‍ വീടുകളിലേക്കും എത്തുക, ഇങ്ങനെ പരിശീലനം നല്‍കിയവരെ ഗ്രീന്‍ അമ്പാസിഡര്‍ എന്ന് വിളിക്കും, അവരാണ് ആ വീട്ടിലെ ശുചിത്വ മാലിന്യ പരിപാലനത്തിന്റെ responsible person.
ഇങ്ങനെ ഓരോ വീട്ടിലും മാറ്റം, അതിലൂടെ സമൂഹത്തിലാകെ ഒരു പരിവര്‍ത്തനം, ഒരു behavioural change.
കുറെ കൂട്ടര്‍ വലിച്ചെറിയാനും കുറെ കൂട്ടര്‍ വാരാനും ശുചീകരണത്തിനും, ഇത് അങ്ങനെ എന്നും തുടരാനാവില്ല, ഈ പരിപാടിയിലൂടെ ശുചിത്വ ബോധമുള്ള ഒരു പുത്തന്‍ തലമുറയെ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.