‘ഇരട്ട ജീവിതം’ കോഴിക്കോട്

0
458

സ്വതന്ത്ര സിനിമകളുടെ പ്രദർശന സാധ്യതകൾ നിശ്ശേഷം കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലത്ത് സമാന്തര പ്രദർശനങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്താനുള്ള ശ്രമമാണ് സിനിമകൾ അന്നും ഇന്നും ചെയ്യുന്നത്.

ആണും പെണ്ണുമായും, ഹിന്ദുവും മുസൽമാനുമായും, ധനവാനും ദരിദ്രനുമായും മുറിഞ്ഞ് പൊയ്ക്കൊണ്ടിരിക്കുന്ന ബന്ധങ്ങളെ, സമകാലിക സാമൂഹിക രാഷ്ട്രീയ പരിസരത്ത് വെച്ച് നോക്കിക്കാണാനുള്ള ശ്രമമാണ് ഇരട്ട ജീവിതം എന്ന സിനിമ കൊണ്ട് അണിയറ പ്രവർത്തകർ ഉദ്ദേശിച്ചത്.

പല അടരുകളിൽക്കൂടി അദ്രമാൻ എന്ന ട്രാൻസ് ജെന്ററിനെ നമ്മുടെ പൊതുബോധം എങ്ങനെ സ്വീകരിക്കുന്നു എന്ന് അടയാളപ്പെടുത്താനാണ് സിനിമ ശ്രമിച്ചിട്ടുള്ളത്.

മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളുടെ ഒപ്പം സഞ്ചരിക്കുന്ന ഒരു മണിക്കൂർ നാല്പത്തി രണ്ട് മിനിറ്റ് ദൈർഘ്യമുള്ള സിനിമ ഏപ്രിൽ 30 നും മേയ് 1നും കോഴിക്കോട് മാനാഞ്ചിറ ടവറിലുള്ള ഓപ്പൺ സ്ക്രീനിൽ വൈകീട്ട് 5.30 ന് പ്രദർശിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here