പനജി: ഗോവാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന് അഭിമാന നേട്ടം. ‘ഈ. മ. യൗ’ എന്ന ചിത്രമൊരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് മികച്ച സംവിധായകനുള്ള രജത മയൂരവും പതിനഞ്ചു ലക്ഷം രൂപയും, അതേ ചിത്രത്തിലെ പ്രകടനത്തിന് ചെമ്പന്‍ വിനോദിന് മികച്ച നടനുള്ള രജത മയൂര പുരസ്‌കാരവും പത്തു ലക്ഷം രൂപയും ലഭിക്കും. ഒന്നിലധികം പുരസ്‌കാരങ്ങള്‍ മലയാള സിനിമയ്ക്ക് ലഭിക്കുന്നത് മേളയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ്.
മികച്ച നടിക്കുള്ള രജത മയൂര പുരസ്‌കാരം ‘വെന്‍ ദി ട്രീസ് ഫോള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്തസ്യ പുസ്‌തോവിച്ച് സ്വന്തമാക്കി. സെര്‍ജി ലോസ്‌നിറ്റ്‌സ് (റഷ്യന്‍) സംവിധാനം ചെയ്ത ‘ഡോണ്‍ബാസി’നാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം.
ഐ.സി.എഫ്.ടി യുണെസ്‌ക്കോ ഗാന്ധി പുരസ്‌കാരം പ്രവീണ്‍ മോര്‍ച്ചാലെ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘വാക്കിങ് വിത്ത് ദി വിന്‍ഡ്’ കരസ്ഥമാക്കി. മില്‍ക്കോ ലാസറോവ് സംവിധാനം ചെയ്ത ‘അഗ’ പ്രത്യേക ജൂറി പുസ്‌കാരവും റോമന്‍ ബോണ്ടാര്‍ച്ചുക്ക് സംവിധാനം ചെയ്ത ‘വോള്‍ക്കാനോ’ പ്രത്യേക പമാര്‍ശവും നേടി.