കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചലച്ചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ജൂലൈ 20 മുതല്‍ 24 വരെ തിരുവനന്തപുരത്ത് നടക്കും. ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ജൂലൈ 10ന് ആരംഭിക്കും. www.idsffk.in എന്ന വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. മുതിര്‍ന്നവര്‍ക്ക് 300 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാപനങ്ങളുടെ ഐ.ഡി കാര്‍ഡ് കാണിച്ച് തിയേറ്ററില്‍ പ്രവേശിക്കാവുന്നതാണ്. ജൂലൈ 17 മുതല്‍ ഡെലിഗേറ്റ് കാര്‍ഡുകള്‍ വിതരണംചെയ്യും.
തിരുവനന്തപുരം കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകളില്‍ നടക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 206 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 64 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ലോംഗ് ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിക്ഷന്‍, കാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലാണ് മല്‍സരം നടക്കുക. 13 മ്യൂസിക് വീഡിയോകളും 9 അനിമേഷന്‍ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.