കാലിക്കറ്റ് പ്രസ്‌ ക്ലബ്‌: പിജി ഡിപ്ലോമ അപേക്ഷ തിയ്യതി നീട്ടി

0
843
Newspaper Reporter's Press Pass in Hat, White Background.

കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തിയ്യതി ജൂണ്‍ 26 വരെ നീട്ടി.

ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. അപേക്ഷാഫോറവും പ്രോസ്പെക്ട്സ്സും 300 രൂപയ്ക്ക് പ്രസ്സ് ക്ലബ് ഓഫീസിൽ നിന്ന് ലഭിക്കും. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (www.icjcalicut.com) വെബ്‌സൈറ്റിൽ നിന്ന് ഫോറം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാം. ഇങ്ങനെ അയക്കുന്നവർ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, കോഴിക്കോട് എന്ന പേരില്‍ എടുത്ത 300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും വെച്ചിരിക്കണം.

പ്രവേശന പരീക്ഷ ജൂലായ് 1 ന് രാവിലെ 10 മണിക്ക് കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് ഹൈസ്‌കൂളിൽ നടക്കും.
ഇ-മെയിൽ : icjcalicut@gmail.com
ഫോണ്‍ : 9447777710, 04952727869, 2721860

 

LEAVE A REPLY

Please enter your comment!
Please enter your name here