IAM ജനറൽ ബോഡി കൊച്ചിയിൽ നടന്നു

0
244

ഇന്ത്യൻ ആഡ്‌ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ ജനറൽ ബോഡി 2019 കൊച്ചി ഒലിവ് ഡൗൺ ഹോട്ടലിൽ വെച്ചു നടന്നു. ചലച്ചിത്ര താരം ജയസൂര്യ ഉൽഘാടനം നിവഹിച്ചു. പ്രസിഡന്റ്‌ ജബ്ബാർ കല്ലറക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
സെക്രട്ടറി സിജോയ് വർഗീസ് വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രഷറർ അരുൺരാജ് കർത്ത ഓഡിറ്റ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റുമാരായ ഭാനു പ്രകാശ്, ഷിബു അന്തിക്കാട്, ജോയിന്റ് സെക്രട്ടറിമാരായ സ്ലീബ വർഗീസ്,
കുമാർ നീലകണ്ഠൻ, ജോയിന്റ് ട്രഷറർ സുശീൽ തോമസ്, എക്സിക്യൂട്ടീവ് മെംബേർസ് ആയ വിനോദ് എ കെ, ആർ വി വാസുദേവൻ, ശിവകുമാർ രാഘവൻ പിള്ള, പ്രഗ്‌നേഷ്.സി. കെ, നൗഫൽ, എം സി ജോസഫ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. പരസ്യ സംവിധായകരുടെ കൂട്ടായ്മയായ IAM ന്റെ മൂന്നാമത് വാർഷിക സമ്മേളനമായിരുന്നു . പ്രസ്തുത ചടങ്ങിൽ വെച്ച് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പരസ്യചിത്രരംഗം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ ക്കുറിച്ച് പ്രശസ്ത പരസ്യ സംവിധായകനായ ഭാനു പ്രകാശ് സംസാരിച്ചു. സിനിമയും പരസ്യചിത്രവും എന്ന വിഷയത്തെക്കുറിച്ചും ചർച്ചകൾ നടന്നു. പരസ്യ ചിത്ര മേഖലയിൽ നിന്നും സിനിമ സംവിധായകരായ ജിസ് മോൻ, ശ്രീകാന്ത് മുരളി, സൂരജ് ടോം, സെന്തിൽ, ദീപു അന്തിക്കാട്, അനീഷ് അൻവർ, സുധീർ അമ്പലപ്പാട്‌, നൗഫൽ, എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here