പതിനാല് ദിവസത്തെ കൊറോണ- ഹോം ഐസൊലേഷൻ കാലം കഴിഞ്ഞ് പുറത്തിറങ്ങിയ ഹൃദ്യയുടെ ഐസൊലേഷൻ കാലത്തെക്കുറിച്ച് സുഹൃത്ത് റിനത്ത് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ്.
ഇവൾ ആണവൾ.
പ്രിയ സുഹൃത്ത് കിത്തു ഏലിയാസ് ഹൃദ്യ. HriDya PutHussery ❤️
ഞാൻ മുൻപ് ഇവിടെ കുറിച്ച കൊറോണ ഹോം ഐസോലെഷൻ സംഭവകഥയിലെ കേന്ദ്ര കഥാപാത്രം. ?
ഇന്നവൾ സ്വാതന്ത്രയാവുന്ന ദിനമാണ്.
14 ദിവസത്തെ ഒറ്റ മുറിയിലെ ഏകാന്തവാസം കഴിഞ്ഞു പുറത്തിറങ്ങാൻ അനുവാദം ലഭിച്ച ദിനം.??
പൂർണ ആരോഗ്യവതിയാണ് ഭവതി. ഒരു രോഗമോ രോഗലക്ഷണമോ പിന്നീട് ബുദ്ധിമുട്ടിച്ചിട്ടില്ല.
തെലങ്കാന സ്വദേശിയായ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഐ ടി പ്രൊഫഷണലായ യുവാവിന് കോവിഡ്19 സ്ഥിരീകരിച്ചതോടെയാണ് അയാളുടെ താമസസ്ഥലത്തിന് 1കിമീ ദൂരെ മാത്രം താമസിച്ചിരുന്ന സുഹൃത്ത് കിത്തുവിനു രോഗലക്ഷണം ഉണ്ടോ എന്ന ആശങ്ക തോന്നുന്നത്. ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് മടങ്ങും വഴിയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയുന്നതും. തുടർന്ന് നാട്ടിലെത്തിയ ഉടനെ, രാത്രി 10 മണിയോട് അടുപ്പിച്ചു തന്നെ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും അവിടുന്ന് ഹോം ഐസൊലേഷൻ നിർദ്ദേശിക്കുകയായിരുന്നു.
പൂർണ അച്ചടക്കത്തോടെ ഉതതവാദിത്തത്തോടെ 14 ദിവസം അവൾ കഴിച്ചു കൂട്ടി. നമുക്ക് എല്ലാവർക്കും വേണ്ടി.
ഡോ.ഷിംന അസീസ് പറഞ്ഞത് പോലെ കിത്തു ഉൾപ്പെടുന്ന ഈ കൂട്ടർ Covid19 Warriors ആണ്. മറ്റുള്ളവർക്ക് കൂടെയുള്ള കരുതലിനായി സ്വയം സമർപ്പിച്ചവർ. ❤️
ഹോം ഐസൊലേഷൻ എന്ന ഏകാന്ത തടവറ അത്ര സുഖകരമായ കാലഘട്ടമല്ല എന്ന് അവൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഒറ്റപ്പെടലിന്റെ ആത്മസംഘർഷങ്ങൾ ചില്ലറയല്ല. ഈ കാലയളവിൽ സുഹൃത്ത് എന്ന രീതിയിൽ ഞാൻ ഉൾപ്പെടെ പലരും അവൾക്ക് നിരന്തരം കമ്പനി കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. ഫോൺ വിളിയായും ചാറ്റ് ആയും പറ്റാവുന്ന പോലൊക്കെ.
ഈ കോവിഡ് കാലത്ത് നമ്മളിൽ ഭൂരിപക്ഷവും വെറുതെയിരിക്കുന്ന സാഹചര്യമാണെങ്കിലും നമുക്കും പിടിപ്പത് പണിയുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് ഒപ്പമുള്ളവരെ മാനസികമായി പിന്തുണയ്ക്കുക എന്നതാണ്. കൊറോണ പേടിയിൽ കഴിയുന്ന ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്. അവരിൽ അധികമാരും തുറന്നു പറയാറില്ല എന്നെ ഉള്ളൂ. ഒപ്പം ഇത് പോലെ ഐസൊലേഷനിൽ കഴിയുന്നവർ വേറെയും. അവർക്ക് വേണ്ടി കുറച്ച് സമയം മാറ്റി വെക്കുന്നതും ഈ കാലത്തെ വലിയ സാമൂഹിക പ്രവർത്തനമാണ്.
രണ്ട് കാര്യങ്ങൾ കൂടെ പറഞ്ഞു ഞാൻ അവസാനിപ്പിക്കാം.
ഐസോലെഷൻ കാലം നിരാശയുടേതല്ല മറിച്ച് നിങ്ങൾക്ക് ഇത്രനാളും ചെയ്യാൻ സമയം കിട്ടാതെ പോയ എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ ലഭിച്ച സമയം കൂടെയാണത് എന്നൊന്ന് ചിന്തിച്ചു നോക്കിയേ. അതല്ലെങ്കിൽ പുതിയതായി വല്ലതും ചെയ്യാൻ ലഭിച്ച ഒരവസരം.
ഈ 14 ദിവസം കിത്തു ചെയ്തത് 14 ചിത്രങ്ങൾ വരച്ചു എന്നതാണ്. ?✏️
ഓരോ ദിവസത്തെയും ഓരോ ചിത്രങ്ങളായി അവൾ വരച്ചു വെച്ചു.
(ചിത്രങ്ങൾ ചുവടെ ചേർക്കുന്നു )
രണ്ടാമത്തെ കാര്യം,
ഈ കഥാനായിക കിത്തുവിനെ സുഹൃത്തായി കിട്ടിയത് കഴിഞ്ഞ പ്രളയകാലത്താണ്. മുത്തങ്ങയിലെ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ലഭിച്ച സൗഹൃദം. അന്നത്തെ ഏറ്റവും വലിയ സമ്പാദ്യം ഇത് പോലുള്ള കുറെ പുതിയ സൗഹൃദങ്ങളായിരുന്നു. ഒട്ടുമുക്കാൽ പേരും ഇന്നും അടുത്ത സുഹൃത്തുക്കളായി തുടരുന്നു.. ???
ഏറ്റവും രസകരമായ കാര്യം എന്താണെന്ന് വച്ചാൽ,
ഞാനും കിത്തുവും ഇത് വരെ നേരിട്ട് കണ്ടിട്ടില്ല. ?❤️
വൈകാതെ അതിനു ഒരു അവസരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാ Covid-19 warriors നും അഭിവാദ്യങ്ങൾ. ❤️❤️❤️
നിങ്ങൾ ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു എന്ന് ഒരിക്കൽ കൂടെ പറഞ്ഞു വെക്കട്ടെ. .
പ്രതീക്ഷയോടെ കാത്തിരിക്കാം.
ഈ സമയവും കഴിഞ്ഞു പോവും….?❤️
https://www.facebook.com/story.php?story_fbid=2938610192867152&id=100001546003581
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.