ഹൈദരബാദ് കേന്ദ്ര സർവ്വകലാശാല 2018-19 വർഷത്തേക്കുള്ള വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ച് തുടങ്ങി. ഇന്റഗ്രേറ്റഡ് പി.ജി, പി.ജി, എം.ടെക്ക്, എം.ഫിൽ, പി.എച്.ഡി തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. യൂണിവേഴ്‌സിറ്റി നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം.
അക്കാദമിക് റാംഗിങ്ങിൽ ഉയർന്ന നിലവാരം പുലർത്തുന്ന ഹൈദരബാദ് കേന്ദ്ര സർവ്വകലാശാല ലോകത്തെ മികച്ച നൂറു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. QS ലോക റാങ്കിംഗ് പ്രകാരാം ഇംഗ്ലീഷ് ഭാഷ സാഹിത്യം, കെമിസ്ട്രി, ഫിസിക്സ് എന്നിവയ്ക്ക് ലോകത്തിലെ ഏറ്റവും മികച്ച സ്ഥപനമാണ് ഈ സർവ്വകലാശാല. പി.ജി, പി.എച്.ഡി എന്നിവയ്ക്ക് രാജ്യത്തെ സുപ്രധാന യൂണിവേഴ്‌സിറ്റികളിലൊന്നാണ് ഹൈദരബാദ് കേന്ദ്ര സർവ്വകലാശാല.
പോസ്റ്റ് ഗ്രാജുവേറ്റ്, അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ബിരുദ കോഴ്സുകൾ, സയൻസസ്, മെഡിക്കൽ സയൻസസ്, എഞ്ചിനീയറിങ് സയൻസ് ആന്റ് ടെക്നോളജി, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, പെർഫോർമിംഗ് ആർട്സ്, ഫൈൻ ആർട്സ്, കമ്മ്യൂണിക്കേഷൻ, മാനേജ്മെൻറ് സ്റ്റഡീസ് തുടങ്ങി വിവിധ മേഖലകളിൽ ഗവേഷണ പഠനങ്ങൾ എന്നിവയും സർവ്വകലാശാല നൽകുന്നു.
ഒപ്റ്റോമെട്രി, ഗണിത ശാസ്ത്രം, ഫിസിക്സ്, കെമിക്കൽ സയൻസ്, ബയോളജി, ഹെൽത്ത് സൈക്കോളജി, എക്കൊണോമിക്സ്, ചരിത്രം, പൊളിറ്റികൽ സയൻസ്, , സോഷ്യോളജി തുടങ്ങി 14 വിഷയങ്ങളിൽ പ്ലസ് ടു കഴിഞ്ഞവർക്ക് ഇന്റഗ്രേറ്റഡ് പി.ജി കോഴ്സുകൾക്ക് അപേക്ഷിക്കാം.
അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാനുള്ള അവസാന തിയ്യതി മെയ് 5 ആണ്. ജൂൺ 1 മുതൽ അഞ്ച് വരെയുള്ള തിയ്യതികളിൽ എൻട്രൻസ് പരീക്ഷ നടക്കും. ജനറൽ കാറ്റഗറിയിൽ 550 രൂപയും ഒ.ബി.സി 350, എസ്.സി/എസ്.ടി/പി.എച് 250 എന്നിങ്ങനെയാണ് എൻട്രൻസ് പരീക്ഷ അപേക്ഷ ഫീസ്.
കേരളത്തിൽ കോഴിക്കോട് (സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി) , കൊച്ചി (കുസാറ്റ് പോളിമർ സയൻസ് & റബ്ബർ ടെക്നോളജി ഡിപ്പാർട്ട്‌മന്റ് ) എന്നീ പരീക്ഷകേന്ദ്രങ്ങളുണ്ട്.
പ്രോസ്പെക്ടസിനും അപേക്ഷ സമർപ്പണത്തിനും acad.uohyd.ac.in സന്ദർശിക്കുക