ഇത് ‘ഹൈടെക്’ ഗവ: സ്കൂള്‍; പുനഃനിർമ്മിച്ച കാരപ്പറമ്പ് ഹയർ സെക്കണ്ടറി മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

0
280

കോഴിക്കോട്: പൂർണ്ണമായും പുനഃനിർമ്മിച്ച കാരപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂൾ ഈ മാസം 9 ന് വൈകുന്നേരം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടിയോളം രൂപ ചെലവഴിച്ചാണ് സ്കൂൾ നവീകരിച്ചത്. മൂന്ന് നിലകളിലായി വിസ്തൃതിയുള്ള സ്മാർട്ട് ക്ലാസ് റൂമൂകൾ, ജില്ലയിലെ തന്നെ ഏറ്റവും വിപുലവും വലിയതുമായ ലാബ് സൗകര്യം, ഡൈനിംഗ് ഹാൾ, ആധുനിക അടുക്കള, ആംഫി തീയേറ്റർ, ഇൻഡോർ സ്റ്റേഡിയം, ബാസ്കറ്റ്ബോൾ കോർട്ട്, ടോയ്ലറ്റ് കോമ്പ്ലക്സ് എന്നിങ്ങനെ ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന സ്വകാര്യ സ്കൂളുകളെപ്പോലും തോൽപ്പിക്കുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. ഇതിന് പുറമെ സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കാനുളള സോളാർ പാനലുകൾ, മഴവെള്ള സംഭരണി എന്നിവയും സ്കൂളിന്റെ പ്രത്യേകതകളാണ്.

ഒരു കാലത്ത് 2500 ഇൽ പരം കുട്ടികൾ പഠിച്ചിടത്ത് നിന്ന് 2004-5 കാലഘട്ടത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം 100 ഇൽ താഴെ കുട്ടികളിലേക്ക് ചുരുങ്ങിയതായിരുന്നു സ്കൂൾ. ആ അവസ്ഥയിലാണ് 2007 ഇൽ സ്കൂളിനെ പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. തുടർന്ന് പഠന സൗകര്യങ്ങൾ മെച്ചപ്പെട്ടതിന്റെ ഭാഗമായി ഇന്ന് 700 ഇൽ അധികൾ കുട്ടികൾ ഇവിടെ അഡ്മിഷൻ എടുക്കുന്ന അവസ്ഥയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here