കുറിച്യ ഭാഷാകവിത
ശ്രീജാ ശ്രീ വയനാട്
അമ്മെ
എന്തായെ മേനെ
ഓടയ്ക്ക്
എക്ക് പൈക്ക്ന്ന്
ഐ കുടക്കില് നോക്കിറ്റ്
ഐല് ഒന്നില്ല
ചൂട് ബൊള്ളം…. അതെ ഉള്ളു
ഓനെ കണ്ണെല്ലൊ നെറഞായ്യ്
ചളി പിടിച്ച മുണ്ട് എടുത്ത്
ഓനെ കണ്ണ് തൊടച്ചി
കെരായല്ലാ
മേനെ നിന്ക്ക് എന്തെങ്കിലൂ വെച്ചെരിയാ
ഐയ്യെ ക്കേങ്ങ് ഒന്ന് ക്കിക്കട്ട്
നീ ഊട കുത്തിക്കി…
നാനും ബെരിയാ…
ആ വാക്
മണ്ണ് കേഞ്ഞി മറഞ്ഞ കുപ്പായത്തില്
എലി കറണ്ട ഓട്ടയും
നീ ഊട കുത്തിക്കി
ഒട്ടി കെടക്ക്ന്ന വട്ടി ഉയിഞ്ഞൊണ്ട്
അമ്മിനാക്ക് കുത്തന്
ഓള് ചവലതട്ടി ചോട് വാന്തി
ഓള് ക്കിക്കാ തൊടങ്ങി
ക്കി ക്ക് നാ ക്കിയ്യിലേക്ക് ക്കുട്ടി
ഏന്തി ഏ ന്തി നോക്കി
ഓള് ക്കിച്ചോണ്ട്ന്ന്
അമ്മെ കിട്ടിയാ…..
ഓള് ഓന നോക്കി
പിനിയും ക്കിച്ചി
തളന്നോയ്യ്
എരിയെ കിഞ്ഞ ക്കേങ്ങ് പൊന്തിച്ച്
ക്കുട്ടിനാ നോക്കി ചിരിച്ച്
ഓനെ കണ്ണില് എന്ത് നല്ലെ വെളിച്ചോ
…
പരിഭാഷ
കാട്ടു കിഴങ്ങ്
അമ്മേ
എന്താ മോനെ
എവിടേക്കാ……
എനിക്ക് വിശക്കുന്നു
ആ കാലത്തിലേക്ക് നോക്കി
അതില് ഒന്നുമില്ല
ചുടുവെള്ളം മാത്രം
അവന്റെ കണ്ണ് നിറഞ്ഞു
ചെറ് നിറഞ്ഞ ശീല കൊണ്ട്
അവന്റെ കണ്ണ് തുടച്ചു
കരയല്ലെ
എന്റെ പൊന്നു മോന് എന്തെങ്കിലും വെച്ച് തരാം
ആ കിഴങ്ങ് ഒന്ന് കുയിച്ചു നോക്കട്ടെ
മോനിവിടെ ഇരുന്നോ
ഇല്ല ഞാനും വരുന്നു
എന്നാ വാ..
പൊടി മണ്ണ് പുരണ്ട നിക്കറിൽ
എലി കടിച്ച പോലെയുള്ള ഒട്ടകളും
മോനിവിടെ ഇരുന്നോ
ഒട്ടിയ വയറ് തടവി കൊണ്ട് അമ്മക്ക് അരുക്കിൽ ഇരുന്നു
ഞാനിതൊന്ന് കുഴിച്ച് നോക്കട്ടെ
കരിയില മാറ്റി കിഴങ്ങിന്റെ വള്ളിതപ്പി
അവർ കുഴിച്ചു തുടങ്ങി
ആ പിഞ്ചു കുഞ്ഞു ആ കുയിലേക്ക്
ഇടക്കിടെ നോക്കി കൊണ്ടിരുന്നു
അവർ നിർത്താതെ കുഴിച്ചു
കിട്ടിയോ അമ്മേ
അമ്മ അവനെ നോക്കിയ ശേഷം
വീണ്ടും കുഴിച്ചു
തള്ളർച്ചയോടെ ഒരു കുഞ്ഞു കിഴങ്ങ് പൊക്കിയെടുത്തു
ആ കുഞ്ഞു കണ്ണിൽ ഒരു തിളക്കം കണ്ടു..
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.