Spencer

0
417
global cinema arteria

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Spencer
Director: Pablo Larrain
Year: 2021
Language: English

‘നിങ്ങള്‍ക്കറിയാമോ? ഈ വീട്ടിലെ പൊടിപടലങ്ങള്‍ തീര്‍ച്ചയായും ഇവിടെ ജീവിച്ച മനുഷ്യരുടെ മരവിച്ച തൊലികള്‍ പേറുന്നുണ്ട്’

‘The People’s Princess’ അഥവാ ജനങ്ങളുടെ രാജകുമാരി എന്നറിയപ്പെട്ടിരുന്ന ഡയാന രാജകുമാരിയുടെ ജീവിതവും മരണവും ഇന്നും ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. കൊട്ടാരക്കെട്ടിനകത്തെ അതീവനിയന്ത്രണീയമായ ജീവിതശൈലിയും തന്റെ ഭര്‍ത്താവിന്റെ സ്‌നേഹക്കുറവും പരസ്ത്രീബന്ധവും അവരുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കിയിരുന്നു. അത് പതിയെ അവരെ വിഷാദവിഭ്രാന്തികളിലേക്ക് തള്ളിവിട്ടു. ഡയാന ഫ്രാന്‍സസ് സ്‌പെന്‍സര്‍ എന്ന ഡയാന രാജകുമാരിയുടെ ജീവിതത്തിലെ ഒരു ക്രിസ്മസ് ആഘോഷമാണ് സ്‌പെന്‍സര്‍ എന്ന സിനിമയുടെ ഇതിവൃത്തം. 1991 ലെ ക്രിസ്മസ് കാലത്ത് ഡയാന വിഷാദത്തിലൂടെയും അതോടൊപ്പം ബുലീമിയ പോലുള്ള മാനസികപ്രശ്‌നങ്ങളിലൂടെയും കടന്നുപോവുകയാണ്. മക്കളായ ഹാരിയോടും വില്യമിനോടും ഡ്രസ്സറായ മാഗിയോടൊപ്പവുമല്ലാതെ മറ്റൊരു സന്ദര്‍ഭത്തിലും സന്തോഷം കണ്ടെത്താനാകാതെ സാന്ദ്രിംഗാം എസ്റ്റേസ്റ്റിന്റെ ശ്വാസംമുട്ടലില്‍ കഷ്ടപ്പെടുന്ന ഡയാനയുടെ മനസിലൂടെയുള്ള സഞ്ചാരമാണ് സ്‌പെന്‍സര്‍ എന്ന സിനിമ. ജാക്കി പോലെയുള്ള തന്റെ മറ്റു സിനിമകളിലെന്ന പോലെ ഇതിലും മനശാസ്ത്രപരമായ ഒരു സമീപനമാണ് പാബ്ലോ ലരൈന്‍ ആഖ്യാനത്തിനായി സ്വീകരിച്ചിരിക്കുന്നത്. ഡയാന രാജകുമാരിയായി ക്രിസ്റ്റന്‍ സ്‌റ്റെവാര്‍ട്ടിലെ ഗൃഹപാഠത്തോടെയുള്ള പ്രകടനവും സാങ്കേതികവശങ്ങളുമെല്ലാം സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here