പെണ്‍കുട്ടികള്‍ക്കായി സിവില്‍ സര്‍വ്വീസ് സ്റ്റഡി ഗ്രൂപ്പ്‌

0
578

‘സ്ത്രീ ശാക്തീകരണം – ദേശത്തിൻറെ കരുത്ത്’ എന്ന സന്ദേശവുമായി ഇൻ സെർച്ച് വിമൻസ് സിവിൽ സർവീസ് സ്റ്റഡി ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തിൽ സൗജന്യ സിവിൽ സർവീസ് ഓറിയെന്റേഷന്‍ ക്ലാസ് സെപ്റ്റംബർ 20ന് വടകരയിൽ വെച്ച് നടത്താൻ തീരുമാനിച്ചു. വനിതകൾക്ക് മാത്രമായി നടത്തപ്പെടുന്ന ഇത്തരമൊരു സംരംഭത്തിന് കേരളചരിത്രം ഇന്നേ വരെ സാക്ഷിയായിട്ടില്ല. സ്ത്രീ സുരക്ഷ ഏറെ ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് കൂടുതൽ സ്ത്രീരത്നങ്ങളെ ഇന്ത്യയുടെ പരമോന്നത ഭരണസിരാ കേന്ദ്രങ്ങളിലേക്ക് എത്തിക്കുവാൻ ഇൻസെർച്ച് ഒരുങ്ങിക്കഴിഞ്ഞു. സിവിൽ സർവീസ് പരിശീലന രംഗത്ത് പ്രാവീണ്യം തെളിയിച്ച പി.കെ. നിംഷിദ് നയിക്കുന്ന പഠന ക്ലാസ് ഈ രംഗത്ത് മികവ് തെളിയിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് വഴികാട്ടിയാകും. കോഴിക്കോട് സബ് കലക്ടർ വിഘ്നേശ്വരി ഐ എ എസ് പങ്കെടുക്കുന്ന ചടങ്ങിൽ അവരുമായി സംവദിക്കാനുള്ള സുവർണ്ണ അവസരവും ഉണ്ടായിരിക്കുന്നതാണ്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ നിരവധി സർവീസുകൾ ഉൾപ്പെടുന്ന സിവിൽ സർവീസ് പ്രവേശനവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനുള്ള അവസരവും ലഭിക്കുന്നതാണ്. രജിസ്റ്റർ ചെയ്യാൻ താല്പര്യപ്പെടുന്നവർ ഉടൻ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9645458013, 9895890435

LEAVE A REPLY

Please enter your comment!
Please enter your name here