ജനറൽ ക്വിസുകൾ സംഘടിപ്പിക്കുന്നു

0
500

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവൽ റിവർബറേറ്റ് 12.0-ന്റെ ഭാഗമായി ക്വിസ് കേരളയുടേയും ഫാറൂഖ് കോളേജ് ക്വിസ് ക്ലബ്ബ് ‘ഇൻക്വിസിറ്റീവ്’ന്റയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 9ന് രണ്ട് ജനറൽ ക്വിസുകൾ നടത്തുന്നു. ഫാറൂഖ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് വൈശാഖ് നായർ നയിക്കുന്ന സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായുള്ള “നായർ പിടിച്ച പുലിവാൽ” എന്ന ജനറൽ ക്വിസും 2 മണിക്ക് സൂരജ് വിജയൻ നയിക്കുന്ന ഓപ്പൺ കാറ്റഗറിക്കുള്ള “ക്യാച്ച് 22” എന്ന ജനറൽ ക്വിസും ഉണ്ടായിരിക്കും. 2 പേരടങ്ങുന്ന ടീമായി മത്സരിക്കാം. ഒരാൾക്ക് 50 രൂപയാണ്  രജിസ്ട്രേഷൻ ഫീ.

കൂടുതൽ വിവരങ്ങൾക്ക്: 9995619256, 9447178962

LEAVE A REPLY

Please enter your comment!
Please enter your name here