ആലപ്പുഴ: സിനിമാ – സീരിയല്‍ നടന്‍ ഓച്ചിറ ഗീഥാ സലാം (73) അന്തരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാടകകൃത്ത്, സംവിധായകന്‍, നടന്‍, സമിതി സംഘാടകന്‍, സിനിമ-സീരിയല്‍ അഭിനേതാവ് തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഓച്ചിറ മേമന സ്വദേശിയാണ്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കബറടക്കം നാളെ ഓച്ചിറ വടക്കെ ജുമാഅത്ത് കബര്‍സ്ഥാനില്‍.
‘ഈ പറക്കും തളിക, ഗ്രാമഫോണ്‍, എന്റെ വീട് അപ്പൂന്റേം, കൊച്ചീരാജാവ്, മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, വെള്ളിമൂങ്ങ’ തുടങ്ങി എൺപതിലധികം സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 32 വര്‍ഷം നാടകരംഗത്ത് സജീവമായിരുന്നു. 1980 ല്‍ പുറത്തിറങ്ങിയ ‘മാണി കോയ കുറുപ്പ്’ എന്ന ചിത്രത്തിലാണ് സലാം ആദ്യം അഭിനയിച്ചത്.