പുതുമുഖങ്ങളെ അണിനിരത്തി നവാഗത സംവിധായകന്‍ ഷാരൂണ്‍ എം ജി സംവിധാനം ചെയ്യുന്ന ഗജരാജമുത്ത് എന്ന സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജോര്‍ജ് ജോണ്‍, ശ്യാംകുമാര്‍ എസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന സിനിമ നിര്‍മിക്കുന്നത് അനില്‍ചാക്കോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ ചാക്കോവാണ്.
ഉണ്ണി കെ മേനോന്‍ ഛായാഗ്രഹണവും അരുണ്‍ സരസ്വതി എഡിറ്റിങ്ങും നിര്‍വഹിക്കുന്ന സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് സംവിധായകന്‍ ഷാരൂണ്‍ തന്നെയാണ്. സിനിമയിലെ അഭിനേതാക്കളെ അടുത്ത മാസം നടക്കുന്ന ടാലന്റ് ഹണ്ടിലൂടെ കണ്ടെത്തും. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും.