അരുൺ ചന്ദുവിന്റെ ‘ഗഗനചാരി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

0
226

സിനിമ

ഗോകുൽ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ” ഗഗനചാരി ” എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റർ റിലീസായി.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്നു.
സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു ഒരുക്കുന്ന ഒരു “സയൻസ് ഫിക്ഷൻ മോക്കുമെന്ററി” ചിത്രമാണ് “ഗഗനചാരി”.
സുർജിത്ത് എസ് പൈ ഛായാഗ്രഹണം നിർവഹിക്കുന്നു. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ഡയറക്ടർ ശിവ, സംവിധായകൻ അരുൺ ചന്ദു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിൻ വെള്ളം, ജെല്ലിക്കട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത്‌ പിള്ള സംഗീതം പകരുന്ന ചിത്രമാണ് “ഗഗനചാരി”.
ചിത്രസംയോജനം-അരവിന്ദ് മന്മദൻ, സീജേ, അച്ചു.

കള എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ.
വീ എഫ് എക്സ് ന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്സ് ചെയുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്
ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക്‌ഡൗൺ കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് കൊച്ചിയിൽ ആണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, ഗാനരചന- വിനായക് ശശികുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ബുസി ബേബി ജോണ്‍, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- അജിത് സച്ചു, കിരണ്‍ ഉമ്മന്‍ രാജ്, ലിതിന്‍ കെ ടി, അരുണ്‍ ലാല്‍, സുജയ് സുദര്‍ശന്‍, സ്റ്റില്‍സ്- രാഹുല്‍ ബാലു വര്‍ഗീസ്, പ്രവീണ്‍ രാജ്. ക്രിയേറ്റീവ്‌സ്- അരുണ്‍ ചന്തു, മ്യൂറല്‍ ആര്‍ട്ട്- സുബേഷ് പത്മനാഭൻ ആത്മ ദി ക്രിയേറ്റീവ് ലാബ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here