ഫോറന്‍സിക്

0
172

ടൊവിനോ തോമസ് നായകനാവുന്ന “ഫോറൻസിക് ” എന്ന ചിത്രത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടൊവിനോ തിരുവനന്തപുരത്ത്‌ പോലീസ്‌ ആസ്ഥാനത്തുള്ള ഫോറൻസിക് ലാബും, രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റൂട്ടിലെ ഫോറൻസിക്ക്‌ റിസേർച്ച്‌ സെന്ററും സന്ദർശിക്കുന്നു.
മലയാളത്തിലാദ്യമായി ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് “ഫോറൻസിക്” ‘7th ഡേ’യുടെ തിരക്കഥകൃത്ത് അഖിൽ പോൾ, അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ പതിനെട്ടിന് പാലക്കാട് ആരംഭിക്കും .
മംമ്ത മോഹന്‍ദാസ് നായികയാവുന്ന ഈ ചിത്രത്തില്‍ സെെജു കുറുപ്പ്, ഗിജു ജോണ്‍, റിബ മോണിക്ക ജോണ്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ക്യാമറ – അഖില്‍ ജോര്‍ജ്ജ്, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റര്‍ – ഷമീര്‍ മുഹമ്മദ്.
ജുവിസ്‌ പ്രൊഡ്കഷൻസിന്റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിർമിക്കുന്ന “ഫോറന്‍സിക്” സെഞ്ചുറി ഫിലിംസ് വിഷുവിന് തിയേറ്ററിൽ എത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here