സൈക്കിളോടിക്കുന്ന ആലീസായി രജീഷ: ‘ഫൈനൽസി’ന്റെ ഫസ്റ്റ് ലുക്ക്

0
203

ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ കഥാപാത്രമായി രജീഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഫൈനൽസ്’. ആലീസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

‘ജൂണ്‍’ എന്ന ചിത്രത്തിനുശേഷം രജീഷ അഭിനയിക്കുന്ന ചിത്രമാണ് ‘ഫൈനൽസ്’. തികച്ചും പുതിയ ശ്രമമാണിതെന്നും സൈക്ലിസ്റ്റായ ആലീസിനു ജീവനേകാനുള്ള ശ്രമത്തിലാണ് താനെന്നും രജീഷ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫൈനൽസിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പി. ആര്‍. അരുണാണ്. സുരാജ് വെഞ്ഞാറമൂട് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here