സ്നേഹക്കൂട് ഫിലിം ഫെസ്റ്റിവൽ

0
453

പുൽപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്നേഹക്കൂട് കലാസമിതിയുടെ ഉദ്ഘാടനവും തുടര്‍ന്ന് ഫിലിം ഫെസ്റ്റിവലും മെയ് 5 ശനിയാഴ്ച രാവിലെ10 മണിക്ക് പുൽപ്പള്ളി എസ്സ്.എൻ ബാലവിഹാരിൽ വെച്ച് നടക്കും.

സ്നേഹക്കൂട് കലാസമിതിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ സുദേവ് നിർവഹിക്കും. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും, തുടർന്ന് സംവിധായകരും, നടി-നടന്മാരും പങ്കെടുക്കുന്ന സംവാദവും, ഹ്രസ്വചിത്ര പ്രദർശനവും നടക്കും. ഫിലിം ഫെസ്റ്റിന്റെ ഭാഗമായി CR.NO.89, അകത്തോ പുറത്തോ തുടങ്ങിയ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here