കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ചേവരമ്പലം യുവജന സ്‌പോര്‍ട്‌സ് ക്ലബ് ആന്‍ഡ് ലൈബ്രറിയുടെ നേതൃത്വത്തില്‍ ചലച്ചിത്രമേള മെയ് 21ന് ആരംഭിക്കും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വൈകിട്ട് ആറ് മണിയോടെ പ്രദര്‍ശനം ആരംഭിക്കും. 21ന് ദി യങ് കാള്‍ മാര്‍ക്‌സ്, 22ന് ദി പ്രസിഡന്റ്, 23ന് ദി നൈറ്റ്, 24ന് ടെര്‍റ്റില്‍സ് കാന്‍ ഫ്‌ളൈ, 25ന് മാന്‍ഹോള്‍ എന്നിവ പ്രദര്‍ശിപ്പിക്കും.