ഫിക്ഷൻക്ലബ് എന്ന പേരിൽ ഒരു ആഗോള കൂട്ടായ്മ രൂപീകരിക്കുന്നു. ഭാഷക്ക് അതീതമായി ഫിക്ഷൻ ഇഷ്ടപ്പെടുന്നവരുടെ ഓൺലൈൻ കൂട്ടായ്മയായാണ് തുടക്കത്തിൽ ഇത് പ്രവർത്തിക്കുക. മനുഷ്യ ഭാവനയെ മൂല്യവത്തായി കാണുന്നവരുടെ ചങ്ങാതിക്കൂട്ടം. ലോകത്തെവിടെയുമുള്ള കലാകാരൻമാർക്കും എഴുത്തുകാർക്കും വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും ഒപ്പം ചേരാം. ആശയങ്ങൾ പങ്കുവെക്കാം. ഫിക്ഷൻ ക്ലബിന്റെ പ്രവർത്തനങ്ങൾ എങ്ങനെയെല്ലാം സംഘടിപ്പിക്കണം എന്നും നിർദ്ദേശിക്കാം.
ഇ-മെയിൽ: fictionclub01@gmail.com